1 കോടി 58ലക്ഷം രൂപയാണ് ധീരജ് ഫണ്ടായി സമാഹരിച്ചത് .ഇതിൽ 60 ലക്ഷം രൂപ ധീരജിന്റെ കൂടുമ്പത്തിനും അന്ന് ക്യാമ്പസ് ആക്രമണത്തിൽ പരിക്കേറ്റ അമൽ, അഭിജിത്ത് എന്നിവരുടെ കൂടുബാഗങ്ങൾക്ക് 10 ലക്ഷം രൂപ വീതവുമാണ് കൈമാറിയത്. ബാക്കി തുക ധീരജ് സ്മരക മന്ദിര നിർമ്മാണത്തിനായി ഉപയോഗിക്കും. സി പി എം ജില്ലാ സെക്രട്ടറി സി വി വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം പി ജയരാജൻ, കൊല്ലം ജില്ലാ സെക്രട്ടറി സദേവൻ, സിപിഎം സംസ്ഥാന സെകട്ടറിയേറ്റ് അംഗങ്ങളായ എം എം മണി,കെ കെ ജയചന്ദ്രൻ സി പി എം സംസ്ഥാന കമ്മറ്റി അംഗം കെ പി മേരി , സംസ്ഥാന സെക്രട്ടറി ആർഷോ സംസ്ഥാനപ്രസിഡന്റ് അനുശ്രി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |