വ്യായാമം ചെയ്തുകഴിഞ്ഞാൽ എന്തൊക്കെ കഴിക്കണം, എപ്പോൾ കഴിക്കണം? ഈ സംശയങ്ങൾ എല്ലാവർക്കുമുണ്ടാകും. കുറഞ്ഞത് അര മണിക്കൂറെങ്കിലും കഴിഞ്ഞ ശേഷം മാത്രമാണ് ആഹാരം കഴിക്കേണ്ടത്. വണ്ണം കുറയ്ക്കുന്നതിന് വേണ്ടിയുള്ള വ്യായാമമാണെങ്കിൽ കലോറി കുറഞ്ഞവ വേണം കഴിക്കാൻ. പഴങ്ങളും ജ്യൂസുകളും ഉൾപ്പെടുത്താം.
അതേ സമയം മസിൽ ബിൽഡ് ചെയ്യാൻ വേണ്ടി വ്യായാമം ചെയ്യുന്നവർ പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കണം. മുട്ടയുടെ വെള്ള, കോഴി ഇറച്ചി, കൊഴുപ്പ് മാറ്റിയ പാൽ, ഏത്തപ്പഴം എന്നിവയെല്ലാം ഉൾപ്പെടുത്താം. പയർ മുളപ്പിച്ചതും കടല പുഴുങ്ങിയതും നല്ലതാണ്. ഇതൊന്നുമല്ലാത്തവർക്ക് പ്രോട്ടീനും കാർബോഹൈഡ്രേറ്റും നിറഞ്ഞവ കഴിക്കണം. ഓട്സ്, ബ്രെഡ് അതല്ലെങ്കിൽ ബീറ്റ്റൂട്ട്, കാരറ്റ് ജ്യൂസുകൾ കുടിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |