SignIn
Kerala Kaumudi Online
Friday, 26 April 2024 9.52 PM IST

കേരള സർവകലാശാലാ പരീക്ഷ മാറ്റി

p

തിരുവനന്തപുരം: 28 ന് നടത്താനിരുന്ന രണ്ടാം സെമസ്​റ്റർ സി.ബി.സി.എസ്.എസ്. /സി.ബി.സി.എസ്.എസ് (സി.ആർ.) പരീക്ഷകൾ മാ​റ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

അഞ്ചാം സെമസ്​റ്റർ ബി.ടെക് യു.സി.ഇ.കെ. (റെഗുലർ - 2019 അഡ്മിഷൻ, ഇംപ്രൂവ്മെന്റ് - 2018 അഡ്മിഷൻ), ഏപ്രിൽ 2022 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. കരട് മാർക്ക്ലിസ്​റ്റ് വെബ്‌സൈ​റ്റിൽ.

നാലാം സെമസ്​റ്റർ എം.എസ്‌ സി ബയോടെക്‌നോളജി പരീക്ഷയുടെ പ്രോജക്ട് വൈവ, ജനറൽ വൈവ എന്നിവ 29 മുതൽ 30 വരെ അതതു കോളേജുകളിൽനടത്തും.

മൂന്നാം സെമസ്​റ്റർ എം.ബി.എ (വിദൂരവിദ്യാഭ്യാസം - 2019 അഡ്മിഷൻ, സപ്ലിമെന്ററി - 2018 അഡ്മിഷൻ) പരീക്ഷയുടെ മിനി പ്രോജക്ട്, വൈവാവോസി ഒക്‌ടോബർ 13, 14 തീയതികളിൽ കാര്യവട്ടം വിദൂരവിദ്യാഭ്യാസ കേന്ദ്രത്തിൽ വച്ച് നടത്തും.

23 ന് നടത്താനിരുന്ന നാലാം സെമസ്​റ്റർ എം.എസ്‌സി ബയോകെമിസ്ട്രി പ്രാക്ടിക്കൽ പരീക്ഷ ഒക്‌ടോബർ 3 ലേക്ക് മാ​റ്റി.

23 ന് തിരുവനന്തപുരം ഗവ.വിമൻസ് കോളേജിൽ നടത്താനിരുന്ന നാലാം സെമസ്​റ്റർ എം.എസ്‌സി ഹോം സയൻസ് പ്രാക്ടിക്കൽ, വൈവ പരീക്ഷകൾ യഥാക്രമം 28 (ബയോകെമിസ്‌ട്രി), 30 (വൈവ വോസി) തീയതികളിൽ.

രണ്ടാം സെമസ്​റ്റർ സി.ബി.സി.എസ് ബി.കോം. (159), ഡിസംബർ 2021 പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് ഫോട്ടോ പതിച്ച ഐ.ഡി. കാർഡും ഹാൾടിക്ക​റ്റുമായി റീവാല്യുവേഷൻ സെക്ഷനിൽ (ഇ.ജെ-ഏഴ്) 29 മുതൽ ഒക്‌ടോബർ 1 വരെയുള്ള പ്രവൃത്തി ദിനങ്ങളിലെത്തണം.

സംസ്‌കൃതം പഠനവഗവേഷണ വകുപ്പിൽ എം.എ സംസ്‌കൃതം കോഴ്സിൽ ഒഴിവുള്ള ഏതാനും സീ​റ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തും. 29 ന് രാവിലെ 10ന് അസൽ സർട്ടിഫിക്ക​റ്റുകളുമായി എത്തണം.

കേരള സ്​റ്റഡീസ് പഠനവഗവേഷണ വകുപ്പിൽ എം.എ മലയാളസാഹിത്യവും കേരളപഠനങ്ങളും പ്രോഗ്രാമിൽ എസ്.സി സീ​റ്റ് ഒഴിവുണ്ട്. 28 ന് രാവിലെ 11ന് എത്തണം.

ഇന്റർ യൂണിവേഴ്സി​റ്റി സെന്റർ ഫോർ ഇവല്യൂഷനറി ആന്റ് ഇന്റഗ്രേ​റ്റീവ് ബയോളജിയിൽ എം.എസ്‌സി ഇന്റഗ്രേ​റ്റീവ് ബയോളജി (സുവോളജി) പ്രോഗ്രാമിൽ എസ്.ടി. സീ​റ്റ് ഒഴിവുണ്ട്. 28ന് രാവിലെ 11ന് എത്തണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: UNI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.