SignIn
Kerala Kaumudi Online
Wednesday, 16 September 2026 8.58 PM IST

ബസിലെ  ശല്യം സഹിക്കാതായതോടെ പെൺകുട്ടി പിന്നിൽ നിന്നയാളുടെ മാസ്‌ക് വലിച്ചൂരി, കുടുങ്ങിയത്  പൊലീസിൽ നിന്നും സി ബി ഐയിലെത്തിയ  രതീഷ് മോൻ

ratheesh-mon-

ഇരിങ്ങാലക്കുട: സ്വകാര്യ ബസിൽ 17 കാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ സി.ബി.ഐയിൽ ഡെപ്യൂട്ടേഷനിലുള്ള പൊലീസ് ഡ്രൈവർ അറസ്റ്റിൽ. പുല്ലൂർ സ്വദേശി രതീഷ് മോൻ (40) അറസ്റ്റിലായത്. തിങ്കളാഴ്ച രാവിലെ തൃശൂരിൽ നിന്ന് കൊടുങ്ങല്ലൂരിലേക്ക് പോകുന്ന ബസിലായിരുന്നു സംഭവം. മാപ്രാണം ജംഗ്ഷൻ പിന്നിപ്പോഴായിരുന്നു സീറ്റിൽ ഇരിക്കുകയായിരുന്ന രതീഷ് പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം തുടങ്ങിയത്. ഇത് പ്രതിരോധിച്ച പെൺകുട്ടി ബഹളം വച്ച് ഇയാളുടെ മാസ്‌ക് വലിച്ചൂരി.

തുടർന്ന് സഹയാത്രികരാണ് ഇയാളെ തടഞ്ഞുവച്ച് പൊലീസിലേൽപ്പിച്ചത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാൾ പൊലീസിലെ ഡ്രൈവറാണെന്നും ഇപ്പോൾ ഡെപ്യൂട്ടേഷനിൽ സി.ബി.ഐ എറണാകുളം യൂണിറ്റിൽ ജോലി ചെയ്യുകയാണെന്നും വ്യക്തമായത്. ഇരിങ്ങാലക്കുട സി.ഐ: അനീഷ് കരീം കേസ് രജിസ്റ്റർ ചെയ്ത് തൃശൂർ പ്രിൻസിപ്പൽ പോക്‌സോ കോടതിയിൽ പ്രതിയെ ഹാജരാക്കി. പ്രതിഭാഗം ജാമ്യം നൽകണമെന്ന് വാദിച്ചെങ്കിലും പ്രോസിക്യൂഷൻ എതിർത്തു. തുടർന്ന് കോടതി പ്രതിയെ റിമാൻഡിൽ വിട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, CBI, MASK, POLICE, KERALA POLICE, RATHEESH MON
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY