SignIn
Kerala Kaumudi Online
Thursday, 19 September 2024 2.03 PM IST

കർപ്പൂരം ദീപം തെളിക്കാൻ മാത്രമല്ല,​ ഇങ്ങനെ ഉപയോഗിച്ചാൽ ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യത്തിനും ഫലപ്രദം

Increase Font Size Decrease Font Size Print Page
karppuram

കർ‌പ്പൂര ദീപം ക്ഷേത്രങ്ങളിലും വീട്ടിലും പൂജയ്ക്കും ആരാധനയ്ക്കുമായി കൊളുത്തുന്നത് പതിവായ കാര്യമാണ്. എന്നാൽ ദീപം തെളിക്കാൻ മാത്രമലവ്ല കർപ്പൂരം കൂടുതലായും ഉപയോഗിക്കുന്നത്. ഒട്ടേറെ ഔഷധ ഗുണങ്ങൾ കൂടി കർപ്പൂരത്തിനുണ്ട്. സൗന്ദര്യസംവർദ്ധക ഉത്പന്നമായും കർപ്പൂരം ഉപയോഗിച്ചു വരുന്നു,​

ഗുണങ്ങൾ

ആന്റി ബാക്ടീരിയൽ, ആന്റി ഫംഗൽ ഗുണങ്ങളുള്ള കർപ്പൂരം പേശി വേദനയ്‌ക്കും ശരീര വേദനയ്‌ക്കും വളരെ നല്ലൊരു മരുന്നുകൂടിയാണ്. വീക്കം അനുഭവപ്പെടുന്ന ഇടങ്ങളിൽ കർപ്പൂര എണ്ണ ഉപയോഗിച്ചാൽ വേദന കുറയുന്നതാണ്.

കർപ്പൂരത്തിന്റെ പുക ശ്വസിക്കുന്നത് അപസ്മാരം, ഹിസ്റ്റീരിയ, സന്ധിവാതം എന്നിവയുള്ളവർക്ക് ഏറെ ആശ്വാസം നൽകും. കൂടാതെ ചുമയും മൂക്കടപ്പും ഉണ്ടെങ്കിൽ ഉറങ്ങുന്നതിന് മുൻപായി നെഞ്ചിൽ കർപ്പൂരം അല്ലെങ്കിൽ കർപ്പൂര എണ്ണ പുരട്ടുന്നത് വളരെ നല്ലതാണ്.

ചൊറിച്ചിൽ, തിണർപ്പുകൾ തുടങ്ങി പല പ്രശ്നങ്ങൾക്കും കർപ്പൂരം ഫലപ്രദമാണ്. ഭക്ഷ്യയോഗ്യമായ കർപ്പൂരം അൽപം വെള്ളവുമായി ചേർത്ത് ഉപയോഗിക്കുന്നത് രോഗമുക്തി നൽകാൻ സഹായിക്കും. എന്നാൽ മുറിവുകളിലും, വ്രണങ്ങളിലും കർപ്പൂരം ഉപയോഗിക്കരുത്.

വീട്ടിൽ ഉറുമ്പുകളെ അകറ്റാനായി ഉപയോഗിക്കാൻ ഭക്ഷ്യയോഗ്യമായ അൽപം കർപ്പൂരം വെള്ളത്തിൽ കലർത്തി ഉറുമ്പുകളുള്ള സ്ഥലങ്ങളിൽ തളിക്കുക. ഉറുമ്പുകളെ അകറ്റാനുള്ള സുരക്ഷിതമായ ഒരു മാർഗ്ഗം കൂടിയാണിത്.

മുഖക്കുരു, മുഖക്കുരുവിന്റെ പാടുകൾ എന്നിവ അകറ്റുന്നതിനായി അല്പം കർപ്പൂരവും ഏതാനും തുള്ളി ഫേസ് ഓയിലും ചേർത്ത് മുഖത്ത് മസാജ് ചെയ്യുക. ഒലിവ് ഓയിൽ, വെളിച്ചെണ്ണ, ബദാം ഓയിൽ എന്നിവ ഇതിനായി ഉപയോഗിക്കാവുന്നതാണ്.

കർപ്പൂര എണ്ണ സാധാരണ ഹെയർ ഓയിലുമായി ചേർത്ത് ഉപയോഗിക്കുന്നത് രക്തയോട്ടവും മുടിവളർച്ചയും വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. മസാജ് ഓയിലിൽ ചേർത്ത് വേണം കർപ്പൂരം ഉപയോഗിക്കാൻ. ഇത് താരനകറ്റാൻ ഫലപ്രദമാണ്. ഇത് തേച്ചതിന് ശേഷം ഷാംപു ഉപയോഗിച്ച് കഴുകി കളയാം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: HEALTH, LIFESTYLE HEALTH, HEALTH, KARPOORAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.