SignIn
Kerala Kaumudi Online
Monday, 05 December 2022 6.48 AM IST

പ്രകൃതിയിൽ നിന്നും കാണാതാകുന്നവർ

ee

പല ജീവവർഗങ്ങളും റെഡ് ഡേറ്റാ ബുക്കി​ലാണെന്ന് നമ്മൾ കേട്ടി​ട്ടുണ്ട്. എന്താണ് റെഡ് ഡേറ്റാ ബുക്ക്, അത് എന്തി​ന് വേണ്ടി​യാണ്? അറി​യാം ഈ കാര്യങ്ങൾ

ജീ​വി​ക​ളു​ടെ​ ​ശോ​ഷ​ണം​ ​സൂ​ചി​പ്പി​ക്കു​ന്ന​ ​ഏ​റ്റ​വും​ ​പു​തി​യ​ ​വി​വ​ര​ങ്ങ​ൾ​ ​ന​ൽ​കു​ന്ന​ ​പ​ട്ടി​ക​ ​റെ​ഡ് ​ഡേറ്റാ​ ​ബു​ക്ക് ​എ​ന്ന​ ​പേ​രി​ൽ​ ​അ​റി​യ​പ്പെ​ടു​ന്നു.​ ​നി​ല​നി​ല്പി​നാ​യി​ ​അ​ന്തി​മ​പോ​രാ​ട്ടം​ ​ന​ട​ത്തു​ന്ന​വ​രും​ ​ഭീ​ഷ​ണി​ക​ൾ​ ​നേ​രി​ടു​ന്ന​വ​രും​ ​ഇ​തി​ലു​ണ്ട്. ​ ​പ്രാ​ദേ​ശി​ക​ ​ത​ല​ത്തി​ലും,​ ​രാ​ഷ്ട്രാ​ന്ത​ര​ത​ല​ത്തി​ലും​ ​ഗ​വേ​ഷ​ണ​ങ്ങ​ൾ​ ​ന​ട​ത്തി​ ​ത​യ്യാ​റാ​ക്കു​ന്ന​ ​സ​മ​ഗ്ര​ ​റി​പ്പോ​ർ​ട്ടാ​ണി​ത്.​ ​I​U​C​N​N​R​ ​(​I​n​t​e​r​n​a​t​i​o​n​a​l​ ​U​n​i​o​n​ ​f​o​r​ ​t​h​e​ ​C​o​n​s​e​r​v​a​t​i​o​n​ ​o​f​ ​N​a​t​u​r​a​l​ ​ a​n​d​ ​ N​a​t​i​o​n​a​l​ ​R​e​s​e​a​r​c​h)എ​ന്ന​ ​അ​ന്താ​രാ​ഷ്ട്ര​ ​സം​ഘ​ട​ന​യാ​ണ് ​ഇ​ത് ​ത​യ്യാ​റാ​ക്കു​ന്ന​ത്.​ ​ആ​ഗോ​ള​ത​ല​ത്തി​ൽ​ ​ജൈ​വ​സം​ര​ക്ഷ​ണ​ത്തി​ന് ​രാ​ഷ്ട്രീ​യ​ ​തീ​രു​മാ​ന​മെ​ടു​ക്കാ​ൻ​ ​രാ​ഷ്ട്ര​ങ്ങ​ളെ​ ​ഇ​തു​ ​പ്രേ​രി​പ്പി​ക്കു​ന്നു.
സ​സ്യ​ങ്ങ​ൾ​ക്കും​ ​ജ​ന്തു​ക്ക​ൾ​ക്കും​ ​വെ​വ്വേ​റെ​ ​ഡേ​റ്റാ ​ബു​ക്കു​ക​ളാ​ണ് ​പ്ര​സി​ദ്ധീ​ക​രി​ക്കു​ക.​ ​വം​ശ​നാ​ശ​ഭീ​ഷ​ണി​യു​ള്ള​ജീ​വി​ക​ളു​ടെ​ ​ഈ​ ​സ്ഥി​തി​വി​വ​ര​പ​ട്ടി​ക​ ​ കൂ​ടെ​ക്കൂ​ടെ​ ​പ​രി​ഷ്‌​ക്ക​രി​ക്കും. ​യു​ഗ​ങ്ങ​ൾ​ ​എ​ടു​ത്താ​ണ് ​ഓ​രോ​ ​സ്‌​പീ​ഷീ​സും​ ​ഉ​ട​ലെ​ടു​ക്കു​ന്ന​ത് എന്നതി​നാൽ ജീ​വി​ക​ളു​ടെ​ ​വം​ശ​നാ​ശം​ ​ലോ​ക​ത്തെ അലട്ടുന്ന പ്രധാനപ്ര​ശ്‌​ന​മാ​ണ്. കാരണം ഇതാണ് ​
ജീ​വി​ക​ളു​ടെ​ ​തി​രോ​ധാ​ന​ത്തി​നു​കാ​ര​ണം​ ​അ​വ​യു​ടെ​ ​ആ​വാ​സ​കേ​ന്ദ്ര​ങ്ങ​ളി​ലുള്ള ​ ​മ​നു​ഷ്യ​ന്റെ ​ക​ട​ന്നാ​ക്ര​മണമാണ്. ​ആ​യി​ര​ക്ക​ണ​ക്കി​ന് ​ജ​ന്തു​ക്ക​ളും​ ​സ​സ്യ​ങ്ങ​ളും​ ​ഭീ​ഷ​ണി​യി​ലാ​ണ്.​ ​പ്ര​തി​വ​ർ​ഷം​ ​ഓ​രോ​ ​ജ​ന്തു​വീ​തം​ ​ഇ​ല്ലാ​താ​കു​ന്നു​വെ​ന്നാ​ണ് ​ക​ണ​ക്ക്.​ ​ പ​രി​ണാ​മ​ശാ​സ്ത്ര​പ്ര​കാ​രം​ ​ജീ​വി​ക​ൾ​ ​ഇ​ല്ലാ​താ​കു​ന്ന​ത് ​സ്വാ​ഭാ​വി​ക​മാ​ണ്.​ ​എ​ന്നാ​ൽ​ ​ഈ​ ​ഇ​ല്ലാ​യ്‌​മ​ ​ല​ക്ഷ​ക്ക​ണ​ക്കി​ന് ​വ​ർ​ഷ​ങ്ങ​ൾ​ ​കൊ​ണ്ടാ​ണ് ​സം​ഭ​വി​ക്കാ​റു​ള്ള​ത്.​ ​ എ​ന്നാ​ൽ​ ​ഇ​വ​യെ​ല്ലാം​ ​പെ​ട്ടെ​ന്ന് ​ഇ​ല്ലാ​താ​കു​ന്ന​താ​ണ് ​ഇ​ന്ന​ത്തെ​ ​കാ​ഴ്ച.​ ​ഇ​ത് ​അ​സ്വാ​ഭാ​വി​കമാണെന്ന് പഠനങ്ങൾ പറയുന്നു. ​ ​​അ​മി​ത​മാ​യ​ ​വേ​ട്ട​യാ​ട​ൽ,​ ​ക​ച്ച​വ​ടം​ ​എ​ന്നി​വ​യൊ​ക്കെ​യാ​ണ് ​പ്രധാന കാ​ര​ണ​ങ്ങ​ൾ.​ ​പ​രി​സ്ഥി​തി​ ​അ​സ​ന്തു​ല​നം,​ ​പ​രി​സ​ര​മ​ലി​നീ​ക​ര​ണം​ ​എ​ന്നി​വ​ ​മൂ​ലം​ ​പി​ടി​ച്ചു​നി​ൽ​ക്കാ​നാ​കാ​തെ​ ​പ​ല​ ​ജീ​വി​ക​ളും​ ​ഇ​ല്ലാ​താ​കു​ന്നു.​ ​പ്ര​കൃ​തി​ക്ഷോ​ഭ​ങ്ങ​ളും​ ​മറ്റൊരു കാരണമാണ്.
വ​ള​ർ​ത്തി​ന​ങ്ങ​ളേ​ക്കാ​ൾ​ ​വ​ന്യ​യി​ന​ങ്ങ​ളാ​ണ് ​കൂ​ടു​ത​ൽ​ ​ന​ഷ്ട​പ്പെ​ടു​ന്ന​ത്.​ ​ഇ​രു​പ​താം​നൂ​റ്റാ​ണ്ടി​ലാ​ണ് ​ഏ​റ്റ​വും​ ​അ​ധി​കം​ ​ജ​ന്തു​ക്ക​ൾ​ ​ വം​ശ​നാ​ശ​ത്തി​ന്​ ​വി​ധേ​യ​മാ​യി​ട്ടു​ള്ള​ത്.​ ​ഇ​ന്ത്യ​യി​ലു​ള്ള​ ​ജ​ന്തു​ക്ക​ളി​ൽ​ ​പ്ര​ത്യേ​കി​ച്ചും​ ​സ​സ്ത​നി​ക​ളി​ൽ​ ​മൂ​ന്നി​ലൊ​ന്ന് ​ ഭീ​ഷ​ണി​ ​നേ​രി​ട്ടു​കൊ​ണ്ടി​രി​ക്കു​ന്നു.​ ​ജ​ല​ജീ​വി​ക​ളുടെ അവസ്ഥയ്‌ക്കും മാറ്റമി​ല്ല. ​ ​വ​ന​മേ​ഖ​ല​ക​ൾ​ ​വേ​ണ്ട​ത്ര​ ​സം​ര​ക്ഷി​ത​മാ​യി​ല്ലെ​ങ്കി​ൽ​ ​സ​സ്യ​ജ​ന്തു​വ​ർ​ഗ​ങ്ങ​ൾ​ ​പ​ല​തും​ ​അ​പ്ര​ത്യ​ക്ഷ​മാ​കാ​ൻ​ ​അ​ധി​ക​സ​മ​യം​ ​വേ​ണ്ടി​വ​രി​ല്ല.​ ​സ​സ്യ, ​ജ​ന്തു​ജാലങ്ങ​ളു​ടെ​ ​വി​ന്യാ​സവും വ്യാപനവുമുണ്ടാകുന്നതാണ് ഈ പ്രശ്‌നത്തി​നുള്ള പ്രതി​വി​ധി​.​
എ​ന്തു​ ​ചെ​യ്യാം?
പ​രി​സ്ഥി​തി​ ​നി​യ​മ​ങ്ങ​ൾ​ ​ നമ്മൾ പ​രാ​മാ​വ​ധി​ ​പാ​ലി​ക്കണം. ​വ​ന്യ​ജീ​വി​ ​സ​ങ്കേ​ത​ങ്ങ​ൾ,​ ​ദേ​ശീ​യോ​ദ്യാ​ന​ങ്ങ​ൾ,​ ​കാ​വു​ക​ൾ​ ​എ​ന്നി​വ​യെ​ ​നി​ല​നി​റുത്തണം. വ​ന്യ​ജീ​വി​ ​ബോധവത്കരണം നടത്തുക, ​റെ​ഡ് ​ഡേ​റ്റാ​ബു​ക്കി​നെ​ ​പ​ര​മാ​വ​ധി​ ​പ​രി​ച​യ​പ്പെ​ടു​ത്തു​ക,​ ​പൗ​ര​ധ​ർ​മ്മ​മാ​യി​ ​പ​രി​സ്ഥി​തി​ ​പ്ര​വ​ർ​ത്ത​നം​ ​സ്വീ​ക​രി​ക്കു​ക... ഇങ്ങനെ ഒട്ടേറെ കാര്യങ്ങൾ ചെയ്യാം.
ഓ​രോ​ ​ജീ​വി​യേ​യും​ ​നി​ല​നി​റുത്താ​നും ​ ​വം​ശം​ ​ സം​ര​ക്ഷി​ക്കാ​നും​ ​ മു​ൻ​കാ​ല​ങ്ങ​ളി​ൽ​ ​ന​മ്മു​ടെ​ ​പൂ​ർ​വി​ക​ർ​ ​നി​താ​ന്ത​ ​ജാ​ഗ്ര​ത​ ​പു​ല​ർ​ത്തി​യി​രു​ന്നു.​ ​​വ​ന്യ​ജീ​വി​ ​സം​ര​ക്ഷ​ണ​ത്തി​നാ​യി​ ​ ഒ​രു​ ​നി​യ​മം​ ​വ​ന്ന​ത് ​ഭാ​ര​ത​ത്തി​ലാ​യി​രു​ന്നു.​ എത്രയും വേഗം​ ​പ്രകൃതി​യെ സംംരക്ഷി​ക്കാനുള്ള ഇടപെടലുകൾ ഉണ്ടാകണം. അല്ലെങ്കി​ൽ വൈകി​ പോകും.

കൈ​കോ​ർക്കാം
വം​ശ​നാ​ശ​ത്തെ​ ​നേ​രി​ടാ​ൻ​ ​നി​ര​വ​ധി​ ​നീ​ക്ക​ങ്ങ​ൾ​ ​ഉ​ണ്ടാ​യി​ട്ടു​ണ്ട്.​ 1948​ ​ൽ​ ​സ്ഥാ​പി​ത​മാ​യ ​ ​I​U​C​N​N​R​ ​അ​തി​ലൊ​ന്നാ​ണ്.​ 1200​ ​ല​ധി​കം​ ​അം​ഗ​ങ്ങ​ളു​ള്ള​ 60​ ​ല​ധി​കം​ ​രാ​ജ്യ​ങ്ങ​ളി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​ ഈ​ ​ സം​ഘ​ട​ന​യു​ടെ​ ​ആ​സ്ഥാ​നം​ ​സ്വി​റ്റ്സ​ർ​ലാൻഡാ​ണ്.​ 1961​ ​ലാ​ണ് ​ W​W​F​(​W​o​r​l​d​ ​W​i​d​e​ ​ f​u​n​d​)​ ​നി​ല​വി​ൽ​ ​വ​ന്ന​ത്.​ ​സ്വി​റ്റ്സ​ർ​ലാൻഡ് ​ത​ന്നെ​യാ​ണ് ​ആ​സ്ഥാ​നം.​ ​പ്ര​കൃ​തി​ ​സം​ര​ക്ഷ​ണ​ ​പ​ദ്ധ​തി​ക​ളും​ ​പ​രി​സ്ഥി​തി​ ​പ​രി​ശീ​ല​ന​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും​ ​സ​മ​ന്വ​യി​പ്പി​ക്കു​ക​യാ​ണ് ​ഈ​ ​സം​ഘ​ട​ന​യു​ടെ​ ​പ്ര​ധാ​ന​ ​ദൗ​ത്യം.​ ​ഇ​തോ​ടൊ​പ്പം​ ​വം​ശ​നാ​ശ​ഭീ​ഷ​ണി​ ​നേ​രി​ടു​ന്ന​ ​ജ​ന്തു​ക്ക​ളു​ടെ​യും​ ​സ​സ്യ​ങ്ങ​ളു​ടെ​യും​ ​ക​ച്ച​വ​ടം​ ​നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള​ ​C​I​T​E​S​ ​(​C​o​n​v​e​n​t​i​o​n​ ​ o​n​ ​I​n​t​e​r​n-​a​t​i​o​n​a​l​ ​T​r​a​d​e​ ​i​n​ ​E​n​d​a​n​g​e​r​e​d​ ​S​p​e​c​i​e​s​ ​o​f​ ​W​i​l​d​ ​F​a​u​n​a​ ​a​n​d​ ​F​l​o​r​a​)​ ​എ​ന്ന​ ​അ​ന്താ​രാ​ഷ്ട്ര​സം​ഘ​ട​ന​യും​ ​നി​ല​വി​ൽ​ ​ഉ​ണ്ട്.​ ​ഇ​തൊ​ക്കെ​യു​ണ്ടെ​ങ്കി​ലും​ ​വം​ശ​നാ​ശ​ത്തെ​ ​അ​നു​കൂ​ലി​ക്കു​ന്ന​ ​ഘ​ട​ക​ങ്ങ​ൾ​ ​ഏ​റി​വ​രി​ക​യാ​ണ്.​ ​ഇ​ന്ത്യ​ൻ​ ​ചീ​റ്റ​ക​ൾ​ ​അ​പ്ര​ത്യ​ക്ഷ​മാ​യ​തും​ ​വി​വി​ധ​ത​രം​ ​ ഓ​ർ​ക്കി​ഡു​ക​ൾ​ ​ ഇ​ല്ലാ​താ​യ​തു​മെ​ല്ലാം​ ​പാ​രി​സ്ഥി​തി​ക​ ​നാശത്തി​ന്റെ ​ പി​ന്നാലെയാണ് എന്ന് നമ്മൾ അറി​യണം.

അശോകമാതൃകഹരിതാഭം

അ​ശോ​ക​ച​ക്ര​വ​ർ​ത്തി​യു​ടെ വി​ളം​ബ​ര​ത്തി​ൽ,​ ​കൊ​ല്ലാ​ൻ​ ​പാ​ടി​ല്ലാ​ത്ത​ ​മൃ​ഗ​ങ്ങ​ൾ,​ ​പ​ക്ഷി​ക​ൾ​ ​എ​ന്നി​വ​യു​ടെ​ ​പ​ട്ടി​ക​യു​ണ്ടാ​യി​രു​ന്നു.​ ​വ​ന​ങ്ങ​ളി​ൽ​ ​തീ​യി​ട​രു​ത് ​എ​ന്നും​ ​അ​ദ്ദേ​ഹം​ ​അ​നു​ശാ​സി​ച്ചു.​ ​വ​ഴി​യോ​ര​ത്ത് ​ത​ണ​ൽ​വൃ​ക്ഷ​ങ്ങ​ൾ​ ​ന​ടു​ക,​ ​ജ​ലാ​ശ​യ​ങ്ങ​ൾ​ ​കു​ത്തു​ക,​ ​പ​ഴ​വ​ർ​ഗ്ഗ​ത്തോ​ട്ട​ങ്ങ​ൾ​ ​ന​ട്ടു​വ​ള​ർ​ത്തു​ക,​ ​പു​ഴ​യോ​ര​ത്തെ​ ​ഹ​രി​താ​ഭ​മാ​ക്കു​ക​ ​തു​ട​ങ്ങി​ ​അനേകം കാര്യങ്ങൾ അദ്ദേഹം പ്ര​കൃ​തി​ക്ക് ​വേ​ണ്ടി​ ​ചെ​യ്‌​തു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: EDUCATION, RED DATA BOOK
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.