ലക്നൗ : ചരിത്രത്തിലാദ്യമായി മോട്ടോ ജി പി ബൈക്കോട്ട മത്സരത്തിന് ഇന്ത്യ വേദിയാകുന്നു. അടുത്ത വർഷം സെപ്തംബറിൽ ഉത്തർപ്രദേശിലെ ബുദ്ധ് സർക്യൂട്ടായിരിക്കും മോട്ടോ ജി പിക്ക് വേദിയാവുക. കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
2011മുതൽ 13വരെ ഫോർമുല വൺ കാറോട്ട മത്സരത്തിന് ബുദ്ധ് സർക്യൂട്ട് വേദിയായിരുന്നു. സാധാരണ യൂറോപ്യൻ രാജ്യങ്ങളിലാണ് മോട്ടോ ജി പി നടക്കുന്നത്. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി കാണികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വന്നതിനെത്തുടർന്നാണ് പുതിയ വേദികളെക്കുറിച്ച് അധികൃതർ ചിന്തിച്ചത്. ഇന്ത്യയ്ക്ക് പുറമെ കസഖ്സ്ഥാനും പുതിയ വേദിയായി നിശ്ചയിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |