കരിമണ്ണൂർ: ഡ്രൈ ഡേയിൽ ഓട്ടോറിക്ഷയിൽ അനധികൃതമായി വിൽപനയ്ക്കായി കൊണ്ടുവന്ന രണ്ടര ലിറ്റർ മദ്യവുമായി ഒരാളെ കരിമണ്ണൂർ പൊലീസ് പിടികൂടി. പന്നൂർ ഭാഗത്ത് താമസിക്കുന്ന കിഴക്കേവേലിക്കകത്ത് റെജി ജോസഫിനെയാണ് (43) കമ്പിപ്പാലം ഭാഗത്ത് നിന്ന് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഓട്ടോറിക്ഷയും പണവും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പൊലീസിന്റെ യോദ്ധാവ് പദ്ധതിയുടെ ഭാഗമായി കരിമണ്ണൂർ പൊലീസ് നടത്തി വരുന്ന റെയ്ഡുകളുടെ ഭാഗമായി നിരവധി കേസുകൾ രജിസ്റ്റർ ചെയ്തു വരുന്നതിനിടയിലാണ് മദ്യം പിടികൂടിയത്. കരിമണ്ണൂർ എസ്.ഐ ഹാഷിം കെ.എച്ചിന്റെ നേതൃത്വത്തിൽ എസ്.ഐ. പി.എൻ. ദിനേശ്, എ.എസ്.ഐമാരായ പി.ജി. രാജേഷ്, സലിൽ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പി.എ. ഷെരീഫ്, എം.ആർ. അനീഷ്, സി.പി.ഒമാരായ മനു ബേബി, മനു എസ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |