SignIn
Kerala Kaumudi Online
Thursday, 19 September 2024 1.06 AM IST

കോടിയേരിക്ക് കണ്ണീരോടെ വിട നൽകി ജന്മനാട്, മൃതദേഹം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ; അന്ത്യോപചാരമർപ്പിക്കാൻ വൻ ജനാവലി

Increase Font Size Decrease Font Size Print Page

kodiyer-balakrishnan

കണ്ണൂർ: സി പി എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം വീട്ടിൽ നിന്ന് കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിലെത്തിച്ചു. ആയിരക്കണക്കിനാളുകളാണ് വീട്ടിലെത്തി കോടിയേരിക്ക് അന്ത്യാഭിവാദ്യം അർപ്പിച്ചത്. പതിനൊന്ന് മണിയോടെയാണ് മൃതദേഹം വിലാപയാത്രയായി ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുപോയത്. തങ്ങളുടെ പ്രിയസഖാവിനെ അവസാനമായി ഒരുനോക്ക് കാണാൻ പതിനായിരങ്ങളാണ് ഇവിടേക്ക് ഒഴുകിയെത്തിയത്.

kodiyeri

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ബി ജെ പി നേതാവ് സി കെ പദ്മനാഭൻ, ആർ എസ് എസ് നേതാവ് വത്സൻ തില്ലങ്കേരി, വിവിധ പാർട്ടികളുടെ നേതാക്കൾ എന്നിവർ ജില്ലാകമ്മിറ്റി ഓഫീസിലെത്തി മൃതദേഹത്തിൽ പുഷ്പചക്രം അർപ്പിച്ചു.ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ജില്ലാ കമ്മിറ്റി ഓഫീസിലെത്തി കോടിയേരിക്ക് അന്ത്യോപചാരം അർപ്പിച്ചു. ഇവിടെ രണ്ട് മണിവരെ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും.

kodiyer-balakrishnan

ശേഷം മൃതദേഹം സംസ്‌കരിക്കാനായി പയ്യാമ്പലം കടപ്പുറത്തേക്ക് കൊണ്ടുപോകും. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാര ചടങ്ങുകൾ നടക്കുക. ഇ കെ നായനാരുടെയും ചടയൻ ഗോവിന്ദന്റെയും കുടീരങ്ങൾക്ക് നടുവിലാണ് കോടിയേരിയുടെ അന്ത്യനിദ്ര. സി പി എം കേന്ദ്ര നേതാക്കളടക്കം ചടങ്ങിൽ പങ്കെടുക്കും. സംസ്‌കാരത്തിന് ശേഷം അനുശോചന യോഗവും നടക്കും.

kodiyeri

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: KODIYERI BALAKRISHNAN, RIP KODIYERI, PINARAYI VIJAYAN, SITARAM YECHURI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.