SignIn
Kerala Kaumudi Online
Friday, 26 April 2024 12.40 PM IST

ഭയാനകമായ അപകടങ്ങളെ തടയാൻ വിദ്യാലയങ്ങളിലെ വിനോദ യാത്രകൾ കെ എസ് ആർ ടി സി ബസിലാക്കണം; സർക്കാരിനോട് അഭ്യർത്ഥനയുമായി നടി രഞ്ജിനി

renjini

വിദ്യാലയങ്ങളിലെ വിനോദയാത്രകൾ കെ എസ് ആർ ടി സി ബസിലാക്കണമെന്ന് നടി രഞ്ജിനി. വടക്കഞ്ചേരിയിൽ കെ എസ് ആർ ടി സി ബസിലേക്ക് ടൂറിസ്റ്റ് ബസിടിച്ച് ഒൻപത് പേർ മരിച്ച സംഭവത്തിന് പിന്നാലെ ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു നടിയുടെ പ്രതികരണം.

സ്‌കൂളുകളിലെ മാത്രമല്ല, കോളേജുകളിലെയും യൂണിവേഴ്സിറ്റികളിലെയും വിനോദ യാത്രകൾ കെ എസ് ആർ ടി സി ബസിലാക്കണം. ഭയാനകമായ അപകടങ്ങളെ തടയാൻ സഹായിക്കുമെന്ന് മാത്രമല്ല ഇത് കടക്കെണിയിലായ കെ എസ് ആർ ടി സിക്ക് അധിക വരുമാനം ഉണ്ടാക്കാൻ സഹായിക്കുകയും ചെയ്യുമെന്ന് അവർ കുറിച്ചു.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

അഞ്ച് വിദ്യാർത്ഥികൾ അടക്കം ഒൻപത് പേരുടെ മരണത്തിനിടയാക്കുകയും 40 പേർക്ക് പരിക്കേൽക്കുകയും ചെയ്ത, ദാരുണമായ റോഡപകടത്തിന്റെ വാർത്തയിൽ മലയാളികൾ ഒന്നടങ്കം ദു:ഖത്തിലാണ്. കർശനമായ മോട്ടോർ വാഹന നിയമങ്ങൾ ഉള്ളപ്പോൾ സ്വകാര്യ ബസുകൾ മിന്നുന്ന ലൈറ്റുകളും സൈറണുകളും ഉപയോഗിച്ച് ഓടിക്കുന്നത് എങ്ങനെയാണെന്ന് എനിക്ക് മനസിലാകുന്നില്ല.

സർക്കാരിനോടുള്ള എന്റെ ഒരേയൊരു അഭ്യർത്ഥന, സ്‌കൂളുകൾ/കോളേജുകൾ/യൂണിവേഴ്സിറ്റികളുമായി ബന്ധപ്പെട്ട വിനോദയാത്രകൾ സർക്കാർ ബസുകളിൽ നടത്തണം. ഇത് കടക്കെണിയിലായ നമ്മുടെ കെ എസ് ആർ ടി സി ബസുകൾക്ക് അധിക വരുമാനം ഉണ്ടാക്കാൻ സഹായിക്കും. മാത്രമല്ല ഭയാനകമായ അപകടങ്ങൾ തടയുകയും ചെയ്യും.... 2018 ൽ ഉദ്ഘാടനം ചെയ്യപ്പെട്ട കെ ടി ഡി സി പദ്ധതിക്ക് എന്ത് സംഭവിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ACTRESS RENJINI, VADAKKANCHERY ACCIDENT, DEATH, KSRTC
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.