നദിയ മൊയ്തു സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച കൂളിങ് ഗ്ളാസ് ചിത്രം ഏറ്റെടുത്തു ആരാധകർ. ഇത് ഗേളിയുടെ കണ്ണടയല്ലേ എന്നാണ് ആരാധകരുടെ ചോദ്യം. ഫാസിൽ സംവിധാനം ചെയ്ത നോക്കെത്താദൂരത്ത് കണ്ണുംനട്ട് എന്ന ചിത്രത്തിൽ നദിയ അവതരിപ്പിച്ച ഗേളി എന്ന കഥാപാത്രം ധരിച്ച പ്രശസ്തമായ കണ്ണടയോ ഇത് എന്നാണ് ആരാധകരുടെ ചോദ്യം. മോഹൻലാലിന്റെ കഥാപാത്രമായ ശ്രീകുമാറിനെ പറ്റിക്കാൻ ഗേളി പറയുന്ന കോസ്മോഫ്രിൽ ഗ്ളാസ് പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച സീനുകളിലൊന്നാണ്. മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ തിളങ്ങിയ നദിയ ഇടവേളയ്ക്കു ശേഷം മമ്മൂട്ടി ചിത്രം ഭീഷ്മപർവ്വത്തിലൂടെ ഇവിടേക്ക് തിരിച്ചെത്തി. മലയാളത്തിലെ എവർഗ്രീൻ നായികമാരിൽ മുൻനിര താരമാണ് നദിയ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |