SignIn
Kerala Kaumudi Online
Friday, 26 April 2024 7.53 AM IST

വൈദ്യുതി ബോർഡിൽ തടഞ്ഞ 1015 പ്രൊമോഷനുകൾ ഉടൻ

ks

തിരുവനന്തപുരം: കെ.എസ്.ഇ.ബി.യിൽ ആറുമാസമായി തടഞ്ഞുവച്ച ആയിരത്തിലേറെ പ്രൊമോഷനുകൾ നൽകാൻ വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി വിളിച്ച യോഗത്തിൽ ധാരണയായി.

കെ.എസ്.ഇ.ബി.യുടെ സാമ്പത്തിക നില മോശമായതിനെതുടർന്ന്, ചെയർമാനായിരുന്ന ഡോ.ബി.അശോകാണ് പ്രൊമോഷനുകൾ നിയന്ത്രിച്ചത്. ജീവനക്കാരുടെ എണ്ണം കുറയ്ക്കാനും മുഴുവൻ ജീവനക്കാരുടേയും ശമ്പളമുൾപ്പെടെയുള്ള ചെലവുകൾ അംഗീകരിച്ച് നഷ്ടം കുറയ്ക്കാനും വൈദ്യുതി റെഗുലേറ്ററി കമ്മിഷനുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലായിരുന്നു ഇൗ നടപടി. ബോർഡിൽ 31,371 ജീവനക്കാരുണ്ട്. 27,000 ജീവനക്കാരെ മാത്രമാണ് റെഗുലേറ്ററി കമ്മിഷൻ അംഗീകരിച്ചിട്ടുള്ളത്. ശേഷിക്കുന്ന 4,371 പേരുടെ ശമ്പളമുൾപ്പെടെയുള്ള ചെലവുകൾ അധികചെലവായും അത് നഷ്ടമായും ആണ് കാണിക്കുന്നത്. ഇത് സാമ്പത്തിക പ്രതിസന്ധിക്കും കാരണമാകുന്നുണ്ട്.

പ്രൊമോഷൻ തടയുകയും അതുവഴി പുതിയ നിയമനങ്ങൾ മരവിപ്പിക്കുകയും ചെയ്തതിനെ തൊഴിലാളികളുടേയും ഒാഫീസർമാരുടേയും സംഘടനകൾ ശക്തമായി എതിർത്തിരുന്നു. അശോക് ചെയർമാൻ സ്ഥാനത്തുനിന്ന് മാറിയതോടെ പ്രൊമോഷൻ കിട്ടാൻ സംഘടനകൾ സമ്മർദ്ദം ചെലുത്തി. തുടർന്ന് സെപ്തംബർ 26ന് ചേർന്ന ഡയറക്ടർ ബോർഡ് പ്രൊമോഷനുകൾ നൽകാൻ തീരുമാനിച്ചു. ഇത് വൻ ബാദ്ധ്യതയുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി വൈദ്യുതി മന്ത്രി തടഞ്ഞു. അത് സംഘടനകളുടെ പ്രതിഷേധത്തിനിടയാക്കി. ഇതോടെയാണ് ഇന്നലെ മന്ത്രി യോഗം വിളിച്ചത്. വിതരണ വിഭാഗത്തിലെ ജീവനക്കാരുടെ പ്രൊമോഷൻ ഘട്ടംഘട്ടമായി നടത്താനാണ് തീരുമാനം.എൻട്രി കേഡറിലെ പുതിയ നിയമനങ്ങൾ കുറയ്ക്കുന്ന തരത്തിലാവും പ്രൊമോഷനുകൾ നൽകുന്നത്. ലൈൻമാൻമാരെ ഒാവർസിയറാക്കുന്നതും കാഷ്യർ തസ്തികയിലെ പ്രൊമോഷനുമാണ് പ്രതിസന്ധിയുണ്ടാക്കുന്നത്. പുതിയ ലൈൻമാൻമാരെയും കാഷ്യർമാരേയും നിയമിക്കില്ല. ജീവനക്കാരുടെ എണ്ണം കൂട്ടാതെ പ്രൊമോഷൻ എങ്ങനെ നടപ്പാക്കണമെന്ന് ബോർഡ് പിന്നീട് തീരുമാനിക്കും. ചർച്ചയിൽ സി.എം.ഡി. രാജൻ ഖോബ്രഗഡെയും വൈദ്യുതി വകുപ്പ് സെക്രട്ടറി രാജേഷ് കുമാർ സിൻഹയും പങ്കെടുത്തു.

മൊത്തം ജീവനക്കാർ

31,371

റെഗുലേറ്ററി കമ്മിഷൻ അംഗീകരിച്ചവർ

27,000

അധികച്ചെലവായി കണക്കാക്കുന്നവർ

4,371

1015 പ്രൊമോഷനുകൾ ഇങ്ങനെ

സീനിയർ അസിറ്റന്റ് - സീനിയർ സൂപ്രണ്ട്- 204

അസിസ്റ്റന്റ് എൻജിനിയർ - അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ 50

സബ് എൻജനിയർ- അസിസ്റ്റന്റ്എൻജിനിയർ- 80

സബ് എൻജനിയർ - സിവിൽ അസിസ്റ്റന്റ് എൻജിനിയർ- 4

ഡിവിഷണൽ അക്കൗണ്ട്സ് ഒാഫീസർ - അസിസ്റ്റന്റ് ഫിനാൻസ് ഒാഫീസർ- 5

ലൈൻമാൻ - ഒാവർസിയർ - 472

കാഷ്യർ - സീനിയർ അസിസ്റ്റന്റ് - 200

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KSEB
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.