തിരുവനന്തപുരം: സംസ്ഥാന വനിതാ കമ്മിഷൻ തിരുവനന്തപുരത്ത് രണ്ട് ദിവസങ്ങളിലായി നടത്തിയ സിറ്റിംഗിൽ 240 പരാതികൾ തീർപ്പാക്കി. 17 പരാതികളിൽ വിശദമായ പൊലീസ് റിപ്പോർട്ട് തേടി. രണ്ട് പരാതികളിൽ കൗൺസലിംഗ് നൽകാൻ തീരുമാനിച്ചു. ഗ്രാമീണമേഖലയിൽ നിന്നുള്ള 200ലേറെ പരാതികൾക്ക് പരിഹാരമായി. കുടുംബ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പരാതികളാണ് കൂടുതലായി പരിഹരിക്കപ്പെട്ടത്. തിരുവനന്തപുരം ജവഹർ ബാലഭവനിൽ നടന്ന സിറ്റിംഗിൽ കമ്മിഷൻ ചെയർപേഴ്സൺ അഡ്വ. പി. സതീദേവി, അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രൻ, ഡയറക്ടർ ഷാജി സുഗുണൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |