തിരുവനന്തപുരം: കേരള സർവകലാശാല ജൂലായിൽ നടത്തിയ എം.ഫിൽ എൻവയോൺമെന്റൽ സയൻസ് 2020- 21 ബാച്ച് (സി.എസ്.എസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
26 മുതൽ തുടങ്ങാനിരുന്ന നാലാംസെമസ്റ്റർ ബി.എസ്സി സി.ബി.സി.എസ്.എസ് (റെഗുലർ- 2020 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്- 2019 അഡ്മിഷൻ, സപ്ലിമെന്ററി- 2018, 2017, 2016 അഡ്മിഷൻ, മേഴ്സിചാൻസ്- 2015, 2014, 2013 അഡ്മിഷൻ), ആഗസ്റ്റ് 2022 പരീക്ഷയുടെ കോംപ്ലിമെന്ററി കമ്പ്യൂട്ടർ സയൻസ് (ബി.എസ്സി മാത്തമാറ്റിക്സ്, ബി.എസ്സി സ്റ്റാറ്റിസ്റ്റിക്സ്, ബി.എസ്സി ഫിസിക്സ് വിത്ത് മെഷീൻ ലേണിംഗ്) എന്നിവയുടെ പ്രാക്ടിക്കൽ മാറ്റിവച്ചു.
ആഗസ്റ്റിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബി.എഡ് സ്പെഷ്യൽ എഡ്യൂക്കേഷൻ (ഐ.ഡി) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
17,18,19 തീയതികളിൽ ആരംഭിക്കുന്ന അഞ്ച്, മൂന്ന്, ഒന്ന് സെമസ്റ്റർ ബാച്ചിലർ ഒഫ് ഡിസൈൻ (ബി. ഡെസ്) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
നാലാം സെമസ്റ്റർ ബി.എഡ് പരീക്ഷ (ഒക്ടോബർ 2022- 2015 സ്കീം മേഴ്സിചാൻസ്/ സപ്ലിമെന്ററി, 2019 സ്കീം- റെഗുലർ/ സപ്ലിമെന്ററി) 19,20 തീയതികളിൽ നടത്തുന്നതാണ്. ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |