കോട്ടയം: നിയമനം നടത്താൻ വകുപ്പുകൾ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതുവരെ കാത്തിരിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.കാലതാമസം ഇല്ലാതാക്കാൻ ഒഴിവുകൾ പി.എസ്.സി മുൻകൂട്ടി റിക്രൂട്ട്മെന്റ് നടത്തണം.പി.എസ്.സിയുടെ പുതിയ ജില്ലാ ആസ്ഥാന മന്ദിരം കോട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.സർക്കാർ സർവീസിൽ കയറുന്നവരുടെ വിരമിക്കുന്ന തീയതിയടക്കം സോഫ്റ്റ്വേറിലൂടെ ശേഖരിക്കാനാകും.രാജ്യത്തെ എല്ലാ സർവീസ് കമ്മിഷനുകൾക്കും മാതൃകയാണ് കേരള പി.എസ്.സി.2026ഓടെ എല്ലാ മേഖലകളിലുമായി 40 ലക്ഷം തൊഴിലവസരം സൃഷ്ടിക്കാനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ചെയർമാൻ അഡ്വ. എം.കെ.സക്കീർ അദ്ധ്യക്ഷത വഹിച്ചു.മന്ത്രി വി.എൻ. വാസവൻ,തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |