SignIn
Kerala Kaumudi Online
Wednesday, 25 September 2024 11.10 PM IST

അജിത്തും മഞ്ജുവാര്യരും ഒന്നിക്കുന്ന തുനിവ് ജനുവരി മാസത്തിൽ ; ഔദ്യോഗിക പ്രഖ്യാപനം ഉടനെ

Increase Font Size Decrease Font Size Print Page
ajith

അജിത്തും മഞ്ജുവാര്യരും ഒന്നിക്കുന്ന തുനിവ് ജനുവരി മാസത്തിൽ റിലീസ് ചെയ്യുമെന്ന് സൂചന. ഔദ്യോഗികമായി ഡേറ്റ് പുറത്തുവിട്ടിട്ടില്ലെങ്കിലും ജനുവരി 12ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് ഫാൻ പേജുകളിൽ പ്രചരിക്കുന്നത്. എച്ച്. വിനോതാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നേർക്കൊണ്ട പാർവെെ,​ വലിമെെ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വിനോതും അജിത്തും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്. തുനിവ് നിർമ്മിക്കുന്നത് ബോളിവുഡിലെ പ്രശസ്ത നിർമ്മാതാവ് ബോണി കപൂറാണ്.

ചിത്രത്തിന്റെ റിലീസ് പൊങ്കലിനെന്ന് ഫാൻസ് പേജുകളിൽ പ്രചരിക്കുന്നുണ്ടെങ്കിലും നിരവധി തെലുങ്ക് ചിത്രങ്ങൾ റിലീസിനുള്ളതിനാൽ റിപ്പബ്ലിക്ദിനത്തിലേയ്ക്ക് മാറ്റിയെന്നും ചില റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. പതിറ്റാണ്ടുകൾക്ക് മുമ്പ് പഞ്ചാബിൽ നടന്ന യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള തുനിവിൽ വലിയ ഒരു താരനിര തന്നെ അണിനിരക്കുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: AJITH, MOVIE, CINEMA, MANJUWARRIER
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.