മണ്ണാർക്കാട്: ഇടതു പക്ഷ സർക്കാറിന്റെ ദുർഭരണത്തിലും അഴിമതിയിലും പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് മണ്ണാർക്കാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തെരുവ് വിചാരണ സമരം സംഘടിപ്പിച്ചു. സമരം യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് വിനോദ് ചെറാട് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഗിരീഷ് ഗുപ്ത അദ്ധ്യക്ഷത വഹിച്ചു.
അന്തരിച്ച കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനിക്ക് സ്മരണാഞ്ജലികളും പുഷ്പ്പാർച്ചനയും അർപ്പിച്ചു.
ഭാരത് ജോഡോ യാത്രയിൽ കേരള പ്രദേശ് കോൺഗ്രസ് പദയാത്രികരായ യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് വിനോദ് ചെറാട്, ജില്ലാ ജനറൽ സെക്രട്ടറി പ്രതീഷ് മാധവൻ, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി കാസിം ആലായർ എന്നിവർക്ക് നിയോജക മണ്ഡലം കമ്മിറ്റി ആദരം നൽകി.
കരാത്തെ മത്സരത്തിൽ സംസ്ഥാന തലത്തിൽ വെള്ളി മെഡൽ നേടിയ സുശീൽ കുമാറിനെയും ആദരിച്ചു.
ഡി.സി.സി ജനറൽ സെക്രട്ടറി അഹമ്മദ് അഷ്രഫ് മുഖ്യപ്രഭാഷണം നടത്തി. ആഷിക്ക് വറോടൻ, ഷാനു നിഷാനു, സിജാദ് അമ്പലപ്പാറ, രാജൻ ആമ്പാടത്ത്, മനോജ്.പി, സിനാൻ തങ്ങൾ,സിറാജ് ആലായൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |