കളമശേരി: കുസാറ്റിലെ സെക്യൂരിറ്റി ജീവനക്കാരൻ എം.സോമൻ ആക്രമിക്കപ്പെട്ട കേസിൽ എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് പ്രജിത്ത് ബാബുവിനെ കളമശേരി പൊലീസ് ശനിയാഴ്ച രാത്രി അറസ്റ്റുചെയ്ത് ജാമ്യത്തിൽ വിട്ടു. കുസാറ്റ് രജിസ്ട്രാറുടെ പരാതിയിലാണ് നടപടി. ദീപാവലി ദിനത്തിൽ പ്രജിത്ത് ബാബുവിന്റെ നേതൃത്വത്തിൽ ഒരു സംഘം എസ്.എഫ്.ഐ പ്രവർത്തകർ സർവകലാശാലാ അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് കെട്ടിടത്തിന്റെ മതിൽ ചാടിക്കടന്നത് തടയാൻ ശ്രമിച്ചതിനെ തുടർന്നുള്ള ആക്രമണത്തിലാണ് സോമന് പരിക്കേറ്റത്. കൈ ഒടിഞ്ഞെങ്കിലും സോമൻ പൊലീസിൽ പരാതി നൽകിയിരുന്നില്ല. മൊഴി കൊടുക്കരുതെന്നാവശ്യപ്പെട്ട് ബൈക്കിൽ ഹെൽമറ്റ് ധരിച്ചെത്തിയ രണ്ടു പേർ മുൻ സൈനികൻ കൂടിയായ സോമനെതിരെ വധഭീഷണി മുഴക്കിയിരുന്നു. സംഭവം നടന്ന് അഞ്ചാം ദിവസമാണ് കുസാറ്റ് അധികൃതർ പൊലീസിൽ പരാതി നൽകിയതും മൊഴിയെടുത്തതും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |