തിരുവനന്തപുരം: കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യ ഇന്റർനാഷണൽ സ്കിൽ സെന്ററിൽ ബി.എസ്.സി നഴ്സിംഗ്, ജി.എൻ.എം പൂർത്തിയാക്കി, ഒരു വർഷത്തെ പ്രവർത്തിപരിചയമുള്ള നഴ്സുമാർക്ക് ജർമനിയിൽ ജോലിചെയ്യാൻ അവസരം. നവംബർ 4നും 10നും തിരുവനന്തപുരത്ത് ജർമ്മൻ പ്രതിനിധികൾ ഓറിയന്റേഷൻ നടത്തിയാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സൗജന്യ ജർമൻ ഭാഷ പരിശീലനം 14 നവംബർ മുതൽ ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്കായി ഐ.ഐ.എസ്.സി സെന്റർ തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, കൊയിലാണ്ടിയിൽ ബന്ധപ്പെടാം. 7356277444, 7356281555.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |