കൊച്ചി: ഈ ടില്ലർ കയ്യിലുണ്ടോ? എങ്കിൽ കൃഷി സൂപ്പറാകും. മറ്റു കൃഷി ഉപകരണങ്ങളൊന്നും തന്നെ വേണമെന്നില്ല. മൾട്ടി യൂസ് അഗ്രോ ടില്ലർ എന്ന ടില്ലർ ആലപ്പുഴ എസ്.ഡി.വി ഹയർ സെക്കൻഡറി സ്കൂളിലെ എം. അഭിജിത്ത്, എസ്. അഗ്നിവേശ് എന്നിവർ ചേർന്നാണ് നിർമ്മിച്ചത്.
നിലമൊരുക്കൽ, പുല്ലുവെട്ടൽ, വിളകൾ നടുന്നതിന് കുഴിയൊരുക്കൽ തുടങ്ങി എല്ലാവിധ കൃഷി പണികൾക്കും ഇത് ധാരാളമാണ്. സാധാരണ ടില്ലർ വാങ്ങാൻ വലിയ മുതൽ മുടക്ക് വേണ്ടപ്പോൾ 6,000 രൂപയിൽ ഒതുങ്ങുന്ന ഈ ടില്ലർ കർഷകർക്ക് അനുഗ്രഹമാണെന്ന് വിദ്യാർത്ഥികൾ പറയുന്നു. സൈക്കിളിന്റെ ഫ്രെയിമിലാണ് ടില്ലർ നിർമ്മിച്ചത്. കിളക്കുന്നതിന് മാത്രം പെട്രോൾ ഇന്ധനമായി വേണം. കുഴിയെടുക്കുന്നതും പുല്ലുവെട്ടുന്നതും വൈദ്യുതിയിൽ ചാർജ് ചെയ്യുന്ന ബാറ്ററി ഉപയോഗിച്ചാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |