കുന്നംകുളം (തൃശൂർ): ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായി ഡോ.സുൾഫി നൂഹു, സെക്രട്ടറിയായി ഡോ.ജോസഫ് ബെനവൻ എന്നിവർ ചുമതലയേറ്റു. മറ്റ് ഭാരവാഹികൾ: വൈസ് പ്രസിഡന്റുമാർ- ഡോ.എ.ഐ.കമറുദ്ദീൻ (നോർത്ത് സോൺ), ഡോ.ജോൺസൺ വർഗീസ് (മിഡ് സോൺ), ഡോ.എൻ. ശ്യാം (സൗത്ത് സോൺ), ജോയിന്റ് സെക്രട്ടറിമാർ- ഡോ.മോഹനൻ (നോർത്ത് സോൺ), ഡോ.സഖറിയാസ് ടി.എസ് (മിഡ് സോൺ), ഡോ.പ്രശാന്ത് സി.വി (സൗത്ത് സോൺ), ഡോ. ശ്യാം.ഡി ഗോപാൽ (ഹെഡ്ക്വാർട്ടേഴ്സ്), ട്രഷറർ- ഡോ.ഷിമ്മി പൗലോസ്. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡോ.സുൾഫി നേരത്തെ സംസ്ഥാന സെക്രട്ടറി, വൈസ് പ്രസിഡന്റ് പദവികൾ വഹിച്ചിരുന്നു. ഡോ.ജോസഫ് രണ്ടാം തവണയാണ് സംസ്ഥാന സെക്രട്ടറിയാകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |