ടെഹ്റാൻ: ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിനിടെ പ്രതിഷേധക്കാന്‍ വധശിക്ഷ വിധിച്ച് ഇറാൻ റെവലൂഷണറി കോടതി. പ്രക്ഷോഭത്തിനിടെ സർക്കാർ കെട്ടിടത്തിന് തീയിട്ട പ്രതിക്കാണ് ശിക്ഷ വിധിച്ചത്. പ്രക്ഷോഭത്തിൽ പങ്കെടുത്തതിന് അറസ്റ്റിലായവർക്ക് വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് ഇറാൻ പാർലമെന്റിൽ പ്രമേയം അവതരിപ്പിച്ചിരുന്നു. 290ൽ 277 അംഗങ്ങളും ഇത് പിന്തുണച്ചു. ഇതിനു പിന്നാലെയാണ് കോടതി ഉത്തരവ്. ഇറാനിൽ സദാചാര പൊലീസ് കസ്റ്റഡിയിലെടുത്ത മഹ്സ അമിനി കൊല്ലപ്പെട്ടതിനെ തുടർന്ന് ഇറാനിൽ തുടങ്ങിയ പ്രക്ഷോഭത്തിൽ 300ലധികം പേർ കൊല്ലപ്പെട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |