SignIn
Kerala Kaumudi Online
Thursday, 19 September 2024 9.40 PM IST

ടിക്കറ്റ് ഇല്ലാതെ ഫിഫ ലോകകപ്പ് കാണാം, അതും ലോകത്തിലെ സകല സുഖസൗകര്യങ്ങളും ആസ്വദിച്ച്

Increase Font Size Decrease Font Size Print Page
fifa

ഇനി ലോകം ഫുട്‌ബോളിന് പിന്നാലെയാണ്. നവംബർ 20ന് ഫിഫ വേൾഡ് കപ്പ് മത്സരങ്ങൾ ആരംഭിക്കുകയായി. ഫുട്‌ബോളിനെ ജീവശ്വാസം പോലെ സ്നേഹിക്കുന്ന പതിനായിരങ്ങൾ ഖത്തറിലേക്ക് ഒഴുകും. ഡിസംബർ 18 വരെയാണ് ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള അവസരം ഫിഫ ഒരുക്കിയിരിക്കുന്നത്. 40 റിയാലിൽ തുടങ്ങി വിവിധ കാറ്റഗറികളിലാണ് നിരക്കുകൾ നിശ്ചയിക്കപ്പെട്ടിരിക്കുന്നത്.

ഇപ്പോഴിതാ ടിക്കറ്റില്ലാതെയും ലോകകപ്പ് കാണാനുള്ള അവസരം ഒരുക്കുകയാണ് ദുബായിലെ ഒരു യാട്ട് കമ്പനി. അത്യാഡംബരങ്ങൾ നിറഞ്ഞ നൗകയെയാണ് യാട്ട് എന്ന് പറയുന്നത്. ഗൾഫ് രാജ്യങ്ങളിൽ ഇവ ധാരാളമായി സർവീസ് നടത്തുന്നുണ്ട്. ടിക്കറ്റില്ലാതെ മത്സരം കാണാം എന്നുപറയുമ്പോൾ സൗജന്യമാണെന്ന് കരുതരുതേ. ലോകത്തിലെ എല്ലാ ആഡംബരങ്ങളും ഉപഭോക്താക്കൾക്ക് ലഭ്യമാക്കും എന്ന വാഗ്‌ദാനത്തോടെ 20000 ഡോളറാണ് നിരക്കായി യാട്ട് കമ്പനി ആവശ്യപ്പെടുന്നത്.

മൂന്ന് നിലയുള്ള വലിയ യാട്ടിന് 43 മീറ്ററാണ് നീളം. ഇതിന്റെ ഏറ്റവും മുകളിലത്തെ ഡക്കിൽ സ്ഥാപിച്ചിട്ടുള്ള കൂറ്റൻ സ്ക്രീനിലൂടെയാണ് മത്സരങ്ങൾ കാണാൻ കഴിയുക. ഏറ്റവും വില കൂടിയ മദ്യങ്ങൾ നിങ്ങൾക്ക് മുന്നിലെത്തുമെന്നാണ് കമ്പനി പറയുന്നത്. രുചികരമായ ഭക്ഷണം ഉണ്ടാക്കിത്തരാൻ പ്രശസ്തനായ ഷെഫും ഉണ്ടാകും.

125 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന ഡെക്കിലിരുന്ന ലോകകപ്പ് കാണാൻ ഇതുവരെ 15 പേർ ബുക്കിംഗ് ചെയ‌്തിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, SPORTS, FIFA WORLD CUP, YACHT, DUBAI, QATAR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.