SignIn
Kerala Kaumudi Online
Thursday, 19 September 2024 2.39 PM IST

ഇറ്റലിയിലെ ഈ ഗോസ്റ്റ് ടൗണിൽ താമസിക്കാൻ താത്പര്യമുള്ളവർക്ക് ലഭിക്കും 25 ലക്ഷം രൂപ, പ്രേതനഗരമെന്ന് കേട്ട് പേടിക്കാൻ വരട്ടേ

Increase Font Size Decrease Font Size Print Page
ghost-town-

ആകർഷകമായ ഇറ്റാലിയൻ നഗരത്തിൽ കേവലം ഇരുപത്തിയഞ്ച് ലക്ഷത്തിന് വീടു വിൽപ്പനയ്‌ക്കെന്ന് അടുത്തിടെ അന്താരാഷ്ട്ര മാദ്ധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. എന്നാൽ വീടുവാങ്ങുന്നതിനുള്ള തുകയും സർക്കാർ തന്നെ നൽകും എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഇറ്റലിയുടെ തെക്കുകിഴക്കുള്ള പട്ടണമായ പ്രെസിക്സിലാണ് ഈ ഗംഭീര ഓഫർ നിലനിൽക്കുന്നത്. ആളുകൾ ഒഴിഞ്ഞ് പ്രേത ഗ്രാമങ്ങളായ നിരവധി സ്ഥലയങ്ങൾ ഈ വലിയ പട്ടണത്തിലുണ്ട്. ഇവിടെ ആൾതാമസമില്ലാത്ത വീടുകൾ മാത്രമാണുള്ളത്. ഈ പ്രേത ഗ്രാമങ്ങളിലെ ജീവിതത്തിലേക്ക് ആളുകളെ തിരികെ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത്.

താമസം മാറുന്ന ആർക്കും 30,000 യൂറോ (ഏകദേശം 25 ലക്ഷം രൂപ) ലഭിക്കും. വിതരണം ചെയ്യുന്ന ഈ പണം ഉപയോഗിച്ച് ആൾതാമസമില്ലാത്ത വീടും, വസ്തുവും വാങ്ങാനാവും. ഇവിടെയുള്ള വീടുകളിൽ ഒരെണ്ണം വാങ്ങാമെന്ന് സമ്മതിച്ച് എത്തുന്നവർക്ക് മാത്രമാണ് തുക നൽകുക. അവർ അവിടെ സ്ഥിരമായി താമസിക്കാനും തയ്യാറായിരിക്കണം.
9,000 ആളുകൾ നിലവിൽ പ്രസിക്സിൽ താമസിക്കുന്നു, എന്നാൽ ഇവിടെ ജനിച്ചു വളർന്നവർ ഇവരിൽ പകുതി പേർ മാത്രമാണ്.

ഒഴിഞ്ഞു കിടക്കുന്ന ഗ്രാമങ്ങളിലെ വീടുകൾ അതിന്റെ യഥാർത്ഥ ഉടമകൾ ഉപേക്ഷിച്ച് പോയതാണ്. ഗ്രാമങ്ങളിൽ നിന്നും നഗരങ്ങളിലേക്ക് ചേക്കേറുന്നതിന്റെ ഭാഗമായി യൂറോപ്പിൽ നിരവധി ഇടങ്ങളിൽ ഇത്തരം അനാഥ ഗ്രാമങ്ങളുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: ITALY, HOME, MONEY, GHOST TOWN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.