തമിഴകത്ത് ചരിത്ര വിജയം നേടുകയാണ് ലവ് ടുഡേ എന്ന ചിത്രം . പ്രദീപ് രംഗനാഥൻ നായകനായി എത്തുന്ന ചിത്രത്തിന് 5 കോടി ആണ് ബഡ്ജറ്റ്. ചിത്രത്തിന്റെ സംവിധായകനും പ്രദീപ് തന്നെയാണ്. ജയംരവി നായകനായ കോമാളി എന്ന ചിത്രം പ്രദീപ് സംവിധാനം ചെയ്തിട്ടുണ്ട്. പ്രദീപിന്റെ രണ്ടാമത്തെ ചിത്രമാണ് ലവ് ടുഡേ. നവംബർ 4നാണ് ചിത്രം റിലീസ് ചെയ്തത്. വിജയ് നായകനായി എത്തിയ ബിഗിൽ എന്ന ചിത്രം ഉൾപ്പെടെ നിരവധി സൂപ്പർഹിറ്റ് സിനിമകളുടെ നിർമ്മാതാക്കളായ എ.ജി.എസ് എന്റർടെയ്ൻമെന്റാണ് ലവ് ടുഡേ നിർമ്മിക്കുന്നത്. ഇവാന ആണ് ചിത്രത്തിൽ നായിക. സത്യരാജും രാധിക ശരത് കുമാറും പ്രധാന വേഷങ്ങളിൽ എത്തുന്നു. ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മുവീസാണ് വിതരണം.തെലുങ്കിലും ചിത്രം മികച്ച വിജയം നേടുന്നു. ചിത്രം ഹിന്ദിയിൽ റീമേക്ക് ചെയ്യാൻ പ്രദീപ് രംഗനാഥൻ ഒരുങ്ങുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |