ദുബായ്: പാസ്‌പോർട്ടിൽ ഒറ്റപ്പേര് മാത്രമുള്ള സന്ദർശക, വിസാ ഓൺ അറൈവൽ, താത്കാലിക വിസ, എംപ്ലോയ്‌മെന്റ് വിസാ യാത്രക്കാർക്ക് യു.എ.ഇയിൽ പ്രവേശനം ലഭിക്കില്ലെന്ന് യു.എ.ഇ നാഷണൽ അഡ്വാൻസ് ഇൻഫർമേഷൻ സെന്റർ. റെസിഡന്റ് വിസക്കാർക്ക് ഇത് ബാധകമല്ല. അതേസമയം, ഒറ്റപ്പേര് മാത്രമേയുള്ളൂവെങ്കിലും പാസ്‌പോർട്ടിന്റെ രണ്ടാം പേജിൽ പിതാവിന്റേയോ കുടുംബത്തിന്റെയോ പേരുള്ളവർക്ക് വിസ അനുവദിക്കുമെന്ന് നാഷണൽ അഡ്വാൻസ്ഡ് ഇൻഫർമേഷൻ സെന്റർ വ്യക്തത വരുത്തിയിട്ടുണ്ട്.