തിരുവനന്തപുരം: നാലാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എൽ.എൽ.ബി., ബി കോം.എൽ.എൽ.ബി./ബി.ബി.എ. എൽ.എൽ.ബി. പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ 5 വരെ അപേക്ഷിക്കാം.
നവംബർ 28 മുതൽ ഡിസംബർ 5 വരെ നടത്താൻ നിശ്ചയിച്ചിരുന്ന ആറാം സെമസ്റ്റർ പഞ്ചവത്സര ബി.എ/ബി കോം/ബി.ബി.എ.എൽ.എൽ.ബി പരീക്ഷകൾ കോളേജ് തിരഞ്ഞെടുപ്പായതിനാൽ മാറ്റിവച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.
രണ്ടാം സെമസ്റ്റർ എം.എ/എം.എസ്സി/എംകോം/എം.എസ്.ഡബ്ല്യൂ/എം.എം.സി.ജെ/എം.എ.എച്ച്.ആർ.എം/എം.പി.എ/എം.ടി.എ (മേഴ്സിചാൻസ്) പരീക്ഷാടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ഡിസംബർ 15ന് ആരംഭിക്കുന്ന ഒമ്പതാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എൽ.എൽ.ബി മേഴ്സിചാൻസ് പരീക്ഷയ്ക്ക് പിഴകൂടാതെ 30 വരെയും 150 രൂപ പിഴയോടെ ഡിസംബർ മൂന്നു വരെയും 400 രൂപ പിഴയോടെ ഡിസംബർ ആറു വരെയും അപേക്ഷിക്കാം.
ജനുവരി 11ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എൽ.എൽ.ബി. മേഴ്സിചാൻസ് പരീക്ഷയ്ക്ക് പിഴകൂടാതെ 30 വരെയും 150 രൂപ പിഴയോടെ ഡിസംബർ 3 വരെയും 400 രൂപ പിഴയോടെ ഡിസംബർ 6 വരെയും ഓഫ്ലൈനായി അപേക്ഷിക്കാം.
നവംബർ രണ്ടിന് വിജ്ഞാപനം ചെയ്ത ഒന്നാം സെമസ്റ്റർ ബി.എ./ബി.എസ്സി./ബി കോം. (ന്യൂജനറേഷൻ ഡബിൾ മെയിൻ പ്രോഗ്രാമുകൾ സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് - 2020 അഡ്മിഷൻ) പരീക്ഷക്ക് പിഴകൂടാതെ 30 വരെയും 150 രൂപ പിഴയോടെ ഡിസംബർ 3 വരെയും 400 രൂപ പിഴയോടെ ഡിസംബർ 5 വരെയും ഓൺലൈനായി അപേക്ഷിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |