നെടുങ്കണ്ടം: സെപ്റ്റിക് ടാങ്ക് നിർമ്മാണത്തിനിടെ തകർന്നുവീണ് വീട്ടുടമ മരിച്ചു. രണ്ടുപേർക്ക് മണ്ണിനടിയിൽ പെട്ട് പരിക്കേറ്റു. രാമക്കൽമേട് തോവാളപ്പടി സ്വദേശിയായ പുത്തൻവീട്ടിൽ മാത്തുക്കുട്ടിയാണ് മരിച്ചത്. രണ്ടാൾ താഴ്ചയുളള കുഴിയിൽ ഇറങ്ങി നിൽക്കുകയായിരുന്നു മാത്തുക്കുട്ടിയും രണ്ട് ജോലിക്കാരും. മാത്തുക്കുട്ടിയുടെ മകന് വേണ്ടിയുളള വീടിന്റെ സെപ്റ്റിക് ടാങ്ക് നിർമ്മിക്കുകയായിരുന്നു. ഇതിനായി നിർമ്മിച്ച കുഴിയിലേക്ക് മണ്ണിടിഞ്ഞുവീണു. മുകളിലെ മണ്ണും വലിയ കല്ലും ഇടിഞ്ഞ് ഇവരുടെ മുകളിലേക്ക് വീഴുകയായിരുന്നു.
ഉടൻ തന്നെ ഇവരെ രക്ഷിച്ച് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മാത്തുക്കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ രണ്ട് പേരെയും തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |