SignIn
Kerala Kaumudi Online
Friday, 22 May 2026 6.22 AM IST

സംസ്ഥാന സർക്കാരിൽ നിന്ന് സമ്മർദ്ദം ഉണ്ടായി, നിയമവിരുദ്ധമായ എന്തെങ്കിലും ചെയ്തെന്ന് തെളിയിച്ചാൽ രാജി വയ്ക്കാൻ തയ്യാറെന്ന് ഗവർണർ

arif

തിരുവനന്തപുരം: സംസ്ഥാന സർക്കാരിൽ നിന്നുള്ള സമ്മർദ്ദം സഹികെട്ടപ്പോഴാണ് ഗവർണർ എന്ന നിലയിൽ തിരുത്തൽ നടപടികൾ തുടങ്ങിയതെന്ന് ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ചട്ട വിരുദ്ധമായ കാര്യങ്ങൾ ചെയ്യാൻ സംസ്ഥാന സർക്കാരിൽ നിന്ന് സമ്മർദ്ദം ഉണ്ടായെന്നും ഗവർണർ കുറ്റപ്പെടുത്തി.

കേരള ഹൈക്കോടതിയും സുപ്രീംകോടതിയും തന്റെ നിലപാട് ശരിവച്ചു. നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തെന്ന് തെളിയിച്ചാൽ രാജി വയ്ക്കാൻ തയ്യാറാണ്. സംസ്ഥാന സർക്കാരിന്റെ പ്രവർത്തനത്തിലോ നയത്തിലോ ഇടപെട്ടതിന് തെളിവുണ്ടോ. അതിന് തെളിവുണ്ടെങ്കിലും രാജി വയ്ക്കാം. സർവകലാശാലയുടെ സ്വതന്ത്രമായ അധികാരത്തിൽ കൈകടത്താനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: GOVERNOR, GOVERNOR ARIF MOHAMMAD KHAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA