തൊടുപുഴ: കുടയത്തൂർ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ 'ചരിത്രോത്സവം' സെമിനാർ നടത്തി. ലൈബ്രറി പ്രസിഡന്റ് കെ.പി. ശശിധരൻപിള്ളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സെമിനാർ താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എ. സുരേഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. പി.പി. സൂര്യകുമാർ വിഷയാവതരണം നടത്തി. പി.ആർ. നാരായണൻ, പി.ഐ. തങ്കച്ചൻ, അരുൺ തങ്കച്ചൻ, സി.സി മോഹനൻ, എം.ടി. സതീഷ്‌കുമാർ എന്നിവർ ചർച്ചയിൽ സംസാരിച്ചു. പി.ആർ. നാരായണൻ സ്വാഗതവും ലൈബ്രേറിയൻ ജോണി വർഗീസ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |