കൊയിലാണ്ടി: കൊല്ലം റെയിൽവേ ഗേറ്റിന് സമീപം അമ്മയും കുഞ്ഞും ട്രെയിൻ തട്ടി മരിച്ചു. കൊല്ലം സിൽക്ക് ബസാർ കൊല്ലംവളപ്പിൽ സുരേഷ് ബാബുവിന്റെ ഭാര്യ പ്രവിതയും (35), മകൾ അനിഷ്കയുമാണ് (1) മരിച്ചത്. ഇന്നലെ രാവിലെ 11 ഓടെയായിരുന്നു സംഭവം. ഡൽഹി - കൊച്ചുവേളി ട്രെയിനിന് മുന്നിൽ ചാടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. മൃതദേഹങ്ങൾ കൊയിലാണ്ടി ഫയർഫോഴ്സ് എത്തിയാണ് മോർച്ചറിയിലേക്ക് മാറ്റിയത്. അപകടത്തെ തുടർന്ന് ട്രെയിൻ ഒരു മണിക്കൂറോളം പിടിച്ചിട്ടു. കെയിലാണ്ടി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി. മറ്റൊരു മകൾ: അനാമിക. നാരായണൻ - സതി ദമ്പതികളുടെ മകളാണ് പ്രവിത. സഹോദരൻ: പ്രബീഷ്.