പി. പദ്മരാജന്റെ ചെറുകഥയെ ആസ്പദമാക്കി നവാസ് അലി രചനയും സംവിധാനവും നിർവഹിക്കുന്ന പ്രാവ് തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിച്ചു മെഗാസ്റ്റാർ മമ്മൂട്ടി ടൈറ്രിൽ പോസ്റ്റർ പ്രകാശനം ചെയ്തു.ദുൽഖർ സൽമാന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. അമിത് ചക്കാലക്കൽ, സാബുമോൻ അബ്ദുസമദ്, മനോജ് കെ.യു., ആദർശ് രാജ ,അജയൻ തകഴി, യാമി സോന, നിഷാ സാരംഗ്, ഡിനി ഡാനിയൽ ,ടീന സുനിൽ ,ഗായത്രി നമ്പ്യാർ, അലീന എന്നിവരാണ് താരങ്ങൾ.ഛായാഗ്രഹണം : ആന്റണി ജോ, ഗാനരചന : ബി.കെ. ഹരിനാരായണൻ , സംഗീതം : ബിജിബാൽ , പ്രൊഡക്ഷൻ കൺട്രോളർ : ദീപക് പരമേശ്വരൻ . സെറ്റ് സിനിമയുടെ ബാനറിൽ തകഴി രാജശേഖരൻ ആണ് നിർമാണം. പി.ആർ. ഒ പ്രതീഷ് ശേഖർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |