SignIn
Kerala Kaumudi Online
Friday, 20 September 2024 12.48 AM IST

ആ ക്രിസ്‌മസ് സന്ദേശത്തിന് ഇന്ന് 30 വയസ്; അതിവേഗ എസ് എം എസിന്റെ ചരിത്രം ഇങ്ങനെ

Increase Font Size Decrease Font Size Print Page
text

ഇന്നത്തെ കാലഘട്ടത്തിൽ എല്ലാ ദിവസവും ടെക്സ്റ്റ് മെസേജുകൾ അയയ്ക്കുകയും സ്വീകരിക്കുകയും ചെയ്യുന്നവരാണ് നമ്മൾ. ഇപ്പോൾ ഇതാ ലോകത്തെ ആദ്യത്തെ ടെക്സ്റ്റ് മെസേജിന് 30 വയസ് തികഞ്ഞിരിക്കുകയാണ്. വോഡഫോണിനുവേണ്ടി 1992 ഡിസംബർ മൂന്നിന് നീൽ പാപ്പ്വർത്ത് എന്ന ബ്രിട്ടീഷ് സോഫ്റ്റ്‌വെയർ പ്രോഗ്രാമറാണ് സഹപ്രവർത്തകന് ആദ്യ സന്ദേശം അയച്ചത്. അന്നേദിവസം വെെകിട്ടായിരുന്നു പരീക്ഷണം.

ലണ്ടനിൽ ക്രിസ്‌മസ് പാർട്ടിയിലായിരുന്നു സുഹൃത്ത് റിച്ചാർഡ് ജാവിസിന് പാപ്പ്വർത്ത് 'മെരി ക്രിസ്‌മസ്' എന്ന് ആദ്യമായി സന്ദേശം അയച്ചത്. അതായിരുന്നു ലോകത്തെ ആദ്യത്തെ എസ് എം എസ്. എന്നാൽ ഇപ്പോൾ ഉള്ളതുപോലെ എസ് എം എസിന് ബീപ്പ് ശബ്ദമെത്തിയത് 1993ലാണ് . കംപ്യൂട്ടറുകളുടെയും ഫോണുകളുടെയും സങ്കേതികവിദ്യ വളർന്നപ്പോൾ സന്ദേശങ്ങളുടെ രൂപവും മാറി. ഇപ്പോൾ എസ് എം എസിൽ ഇമോജികളും ശബ്ദ സന്ദേശവും വീഡിയോ സന്ദേശവും അയക്കാൻ കഴിയുന്നു. സന്ദേശ ലോകം ഈ 30 വർഷം കൊണ്ട് ജനങ്ങളുടെ ജീവിതത്തിന്റെ വലിയ ഒരു ഭാഗമായി മാറിയിരിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: TEXT, MESSAGE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.