ചെങ്ങളം: ഇന്ത്യൻ നാഷണൽ കോൺഗ്രസ് തിരുവാർപ്പ് മണ്ഡലം ഒന്ന്, രണ്ട് വാർഡുകളുടെ ആഭിമുഖ്യത്തിൽ ഭരണഘടന ശില്പി ഡോ.ബി.ആർ അംബേദ്കറിന്റെ 66ാമത് ചരമവാർഷിക അനുസ്മരണയോഗം പതിനഞ്ചിൽ എം.എസ് സാബുവിന്റെ വസതിയിൽ ഇന്ന് വൈകിട്ട് 6ന് നടക്കും. അനുസ്മരണ യോഗം കെ.പി.സി.സി സെക്രട്ടറി കുഞ്ഞ് ഇല്ലംപള്ളി ഉദ്ഘാടനം ചെയ്യും. ഒന്നാം വാർഡ് പ്രസിഡന്റ് അജി കോട്ടയ്ക്കൽ അദ്ധ്യക്ഷത വഹിക്കും.