തിരുവനന്തപുരം: നിയമസഭയിൽ അവതരിപ്പിച്ച കേരള ഹൈക്കോടതി സർവീസസ് (വിരമിക്കൽ പ്രായം നിജപ്പെടുത്തൽ) ഭേദഗതി ബില്ലിൽ സ്ത്രീ ശാക്തീകരണത്തിനുകൂടി പ്രാധാന്യം നൽകി ഷീ (she) എന്ന പദം കൂടി ചേർത്തു. നിലവിലെ നിയമത്തിൽ ജീവനക്കാർ വിരമിക്കുന്നത് സംബന്ധിച്ച വകുപ്പിൽ ഹീ (he) എന്ന് മാത്രമാണുള്ളത്.
ജീവനക്കാരുടെ വിരമിക്കൽ പ്രായം 56 ആയി നിജപ്പെടുത്തിയ ഭേദഗതിയിലൂടെ നിയമത്തിൽ ഹീ എന്ന വാക്കിന് മുൻപായി ഷീ എന്നുകൂടി ചേർത്ത് ' ഷീ ഓർ ഹീ ' എന്നാക്കി. ബിൽ സഭ പാസാക്കി. നിലവിലുള്ള ജനറൽ ക്ലോസ് ആക്ട് പ്രകാരം 'ഹീ' എന്ന് മാത്രം ഉപയോഗിച്ചാൽ അതിൽ പുരുഷനും സ്ത്രീയും ഉൾപ്പെടുന്നുണ്ടെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ടെങ്കിലും സർക്കാരിന്റെ സ്ത്രീ ശാക്തീകരണ സമീപനത്തിന്റെ ഭാഗമായിട്ടാണ് ഭേദഗതി വരുത്തിയതെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. മാറ്റം ഒരു വാക്കിൽ മാത്രമല്ലെന്നും സമൂഹത്തിനുള്ള സന്ദേശമാണെന്നും വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |