ചാത്തന്നൂർ: കുമ്മല്ലൂർ കട്ടച്ചൽ അയോദ്ധ്യയിൽ എൻ.സദാനന്ദൻ (76, റിട്ട. കെ.എസ്.ഇ.ബി) നിര്യാതനായി. സി.പി.ഐ മണ്ഡലം കമ്മിറ്റിയംഗം, കെ.എസ്.ഇ.ബി വർക്കേഴസ് ഫെഡറേഷൻ എ.ഐ.ടി.യു.സി. സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. സി.പി.ഐ കുമ്മല്ലൂർ ബ്രാഞ്ചംഗമാണ്. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: കെ. ഉഷ. മക്കൾ: പ്രവീൺ, ഡോ. ഗിരൺ (പി.എച്ച്.സി, കിഴക്കേ കല്ലട), അരുൺ. മരുമക്കൾ: രാഖി പ്രവീൺ, ഡോ. ഡാലി ഗിരൺ (പി.എച്ച്.സി, പൂയപ്പള്ളി), നീതു അരുൺ (പി.ഡബ്ലു.ഡി, കൊല്ലം).