SignIn
Kerala Kaumudi Online
Thursday, 19 September 2024 5.05 AM IST

നിയമനക്കത്ത് വിവാദം; മേയർക്കെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ബി ജെ പി

Increase Font Size Decrease Font Size Print Page
mayor

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ നിയമനക്കത്ത് വിവാദത്തിൽ സമരം ശക്തമാക്കുമെന്ന് ബിജെപി. കൗൺസിൽ ഹാളിൽ ഉപവാസമിരുന്ന കൗൺസിലർമാരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് തീരുമാനം. ഡി.ആർ അനിലിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വി വി രാജേഷ് പറഞ്ഞു.

ഇന്നലെ നടന്ന കൗൺസിൽ യോഗത്തിലെ പ്രതിഷേധത്തിന് പിന്നാലെ നഗരസഭ കൗൺസിൽ ഹാളിൽ ഉപവാസമിരുന്ന ബിജെപി കൗൺസിലർമാരെ രാത്രിയാണ് പൊലീസ് അറസ്റ്റ് ചെയ്ld നീക്കിയത്. രാത്രിയിൽ അറസ്റ്റ് പറ്റില്ലെന്ന് ബിജെപി നിലപാട് അറിയിച്ചതോടെ പ്രവർത്തകരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നാലെ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തിയതോടെ അറസ്റ്റ് ചെയ്ത കൗൺസിലർമാരെ വിട്ടയച്ചു. സി.പി.എമ്മിന്റെ ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് അറസ്റ്റ് എന്ന് ആരോപിച്ച ബിജെപി നാളെ മുതൽ സമരം ശക്തമാക്കുമെന്ന് അറിയിച്ചു. അതേസമയം ഡി ആർ അനിലിന്‍റെ സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരെ നിയമപരമായി മുന്നോട്ട് പോകാനും തീരുമാനിച്ചിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: MAYOR, LETTER CONTROVERSY, TRIVANDRUM CORPORATION, PROTEST, BJP
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.