കോഴിക്കോട്: കെ.പി.ഉണ്ണികൃഷ്ണനെന്ന ദേശീയ നേതാവിനെ കോൺഗ്രസ് തിരിച്ചറിഞ്ഞില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാദ്ധ്യമ പ്രവർത്തകൻ എം.പി.സൂര്യദാസ് ഉണ്ണികൃഷ്ണനെക്കുറിച്ച് രചിച്ച ' ഇന്ദ്രപ്രസ്ഥത്തിലെ സഞ്ചാരി" എന്ന പുസ്തകം കോഴിക്കോട്ട് പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. സോഷ്യലിസ്റ്റ് പ്രസ്ഥാനം വിട്ട് ഉണ്ണികൃഷ്ണൻ കോൺഗ്രസിലേക്ക് തിരിച്ചുവന്നപ്പോൾ സ്ഥാനമാനങ്ങളൊന്നും മോഹിച്ചില്ലായിരുന്നെന്ന് പുസ്തകം വെളിപ്പെടുത്തുന്നു. അത്തരമൊരു നേതാവിനെ അർഹിക്കുന്ന പ്രാധാന്യത്തോടെ സ്വീകരിക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ല. അങ്ങനെ ചെയ്തെങ്കിൽ കറകളഞ്ഞ നേതാവെന്ന നിലയിൽ ഉണ്ണികൃഷ്ണനിൽ നിന്നും കേരളത്തിനും ഒരുപാട് സംഭാവനകൾ ഉണ്ടാകുമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പി.വി.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി എ.കെ.ശശീന്ദ്രൻ പുസ്തകം ഏറ്റുവാങ്ങി. മന്ത്രി മുഹമ്മദ് റിയാസ്, എം.എൽ.എമാരായ ഇ.കെ.വിജയൻ, കടന്നപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |