ഫറോക്ക്: മദ്യം കയറ്റിയെത്തിയ ലോറി ഫറോക്കിലെ പഴയ പാലത്തിലിടിച്ച് ആയിരത്തോളം മദ്യക്കുപ്പികൾ റോഡിലേക്ക് തെറിച്ചുവീണു. പൊട്ടാതെ ശേഷിച്ച മദ്യക്കുപ്പികൾ കൈക്കലാക്കാൻ ജനം ഓടിക്കൂടി. പൊലീസെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്. ശേഷിച്ച കുപ്പികൾ സ്റ്റേഷനിലേയ്ക്ക് മാറ്റി.
ഇന്നലെ രാവിലെ ആറരയോടെയാണ് കോഴിക്കോട് ഭാഗത്തു നിന്നെത്തിയ ലോറി അപകടത്തിൽപെട്ടത്. ലോറി നിറുത്താതെ ഓടിച്ചുപോയി. അനധികൃത മദ്യക്കടത്താണെന്ന് സംശയിക്കുന്നു. ലോറിക്കായി പൊലീസ് അന്വേഷണം തുടങ്ങി. ഇടിയുടെ ആഘാതത്തിൽ ലോറിയിൽ അൻപതോളം പെട്ടികളിലുണ്ടായിരുന്ന കുപ്പികളാണ് റോഡിലേക്ക് തെറിച്ചു വീണത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |