കോട്ടയ്ക്കൽ: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ലഹരിക്കും അന്ധവിശ്വാസങ്ങൾക്കുമെതിരെ നടത്തുന്ന ജനചേതന യാത്രയുടെ ഒതുക്കുങ്ങൽ, പറപ്പൂർ, എടരിക്കോട് പഞ്ചായത്ത് തല വിളംബരജാഥ മൂലപ്പറമ്പ് നവോദയ വായനശാലയിൽ ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കടമ്പോട്ട് മൂസ ഉദ്ഘാടനം ചെയ്തു. തിരൂരങ്ങാടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.പി. സോമനാഥൻ അദ്ധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്ടൻ പി. ബാലൻ, ജാഥാ അംഗങ്ങളായ ഫൗലാദ് കാരി, കെ. ബൈജു, കെ.പി.മുഹമ്മദ് റാഷിദ്, ടി. രമ്യ, കൺവീനർ രാജേഷ് ബാബു തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |