SignIn
Kerala Kaumudi Online
Friday, 26 April 2024 12.19 PM IST

ധർമ്മസംഘം ട്രസ്റ്റിന് പിന്തുണ: മുഖ്യമന്ത്രി

t

തിരുവനന്തപുരം: മതേതര കാഴ്ചപ്പാടോടെ ശ്രീനാരായണ ദർശനങ്ങൾ ഉയർത്തിപ്പിടിച്ച് പ്രവർത്തിക്കുന്ന ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും സർക്കാരിന്റെ പൂർണ പിന്തുണ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറിയായി സ്ഥാനമേറ്റ സ്വാമി ശുഭാംഗാനന്ദ, മുഖ്യമന്ത്രിയെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ സന്ദർശിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്.


ഐക്യത്തോടും സാഹോദര്യത്തോടും കൂടി എല്ലാവരെയും യോജിപ്പിച്ചുള്ള പ്രവർത്തനമാണ് ഉണ്ടാകേണ്ടതെന്നും അതാണ് തന്റെ അഭിപ്രായമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശ്രീനാരായണ ദർശനങ്ങളിലൂന്നി നിന്ന് സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന് സർക്കാർ നൽകുന്ന പിന്തുണ വലുതാണെന്ന് സ്വാമി ശുഭാംഗാനന്ദ പറഞ്ഞു. ഡോ.ടി. ഭാസ്‌കരൻ രചിച്ച ശ്രീനാരായണ ഗുരുദേവന്റെ സമ്പൂർണ്ണ കൃതികളുടെ വ്യാഖ്യാനം സ്വാമി ശുഭാംഗാനന്ദ മുഖ്യമന്ത്രിക്ക് സമ്മാനിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PINARAYI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.