SignIn
Kerala Kaumudi Online
Sunday, 22 September 2024 9.25 PM IST

വിദ്യാർത്ഥിനിയുടെ ആത്മഹത്യ ഉമ്മയുടെ പിതാവ് പീഡനത്തിന് അറസ്റ്റിൽ

Increase Font Size Decrease Font Size Print Page
aboobakker

കൊയിലാണ്ടി: മലബാർ കോളേജിലെ രണ്ടാംവർഷ ബി.കോം വിദ്യാർത്ഥി പൊയിൽക്കാവ് പള്ളിക്കുനി റിഫയെ (19) വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുട്ടിയെ പീഡിപ്പിച്ചതിന് ഉമ്മയുടെ പിതാവ് അറസ്റ്റിൽ. കാപ്പാട് മുകച്ചേരി ബറാക് ഹൗസിൽ അബൂബക്കർ (62) ആണ് അറസ്റ്റിലായത്. ഇയാൾ പീഡിപ്പിച്ചതായി പറയുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതിനെ തുടർന്നാണ് പോക്സോ ചുമത്തി അറസ്റ്റ് ചെയ്തത്. പതിനാല് വയസുമുതൽ പീഡനം നടന്നെന്നാണ് വിവരം.

കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. തൂങ്ങി നിൽക്കുന്നത് കണ്ടയുടൻ ഉമ്മ വടകരയിലായിരുന്ന അബൂബക്കറെ വിളിച്ചുവരുത്തി. ഇയാൾ വാതിൽ ചവിട്ടിത്തുറന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. കൊയിലാണ്ടി സി.ഐ എൻ.സുനിൽകുമാറിന്റെ നേതൃത്വത്തിൽ ആരംഭിച്ച അന്വേഷണത്തിന്റെ തുടക്കത്തിൽ ആത്മഹത്യാക്കുറിപ്പ് ഇല്ലെന്നായിരുന്നു ബന്ധുക്കൾ പറഞ്ഞത്. എന്നാൽ വിശദമായ അന്വേഷണത്തിനൊടുവിൽ കണ്ടെത്തുകയായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CRIM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.