കൊച്ചി: 2022 വർഷത്തിന്റെ അവസാന ദിനത്തിലും സ്വർണ വിലയിൽ കുതിപ്പ്. ഇന്നലെ സ്വർണവില ഗ്രാമിന് 25 രൂപ വർദ്ധിച്ച് 5060 രൂപയായി. പവന് 200 രൂപ വർദ്ധിച്ച് 40480 രൂപയുമായി. ഇന്നലെ ഒരു പവൻ സ്വർണത്തിന് 40280 രൂപയായിരുന്നു. ഈ മാസം സ്വർണവിലയിലെ ആകെ വർദ്ധന 1480 രൂപയാണ്.
2022 മാർച്ച് 9 ന് 5070 രൂപയും 40560 രൂപയുമായിരുന്നു. അതിന് ശേഷമുള്ള ഉയർന്ന വിലയാണ് ഇന്നലെ രേഖപ്പെടുത്തിയത്.
അന്താരാഷ്ട്ര സ്വർണ വില 1823 ഡോളറും രൂപയുടെ വിനിമയ നിരക്ക് 82.70 ലുമാണ്.
24കാരറ്റ് സ്വർണത്തിന്റെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 5655000 ഉയർന്നു.
സ്വർണം വിശ്വാസം
നിക്ഷേപകർക്ക് പോയ വർഷം മികച്ച നേട്ടം നൽകിയത് സ്വർണമാണ്. ചൈനയിലെ കൊവിഡ് കേസുകളുടെ വർദ്ധന കാരണം സുരക്ഷിത നിക്ഷേപം എന്ന നിലയിൽ നിക്ഷേപകർ സ്വർണത്തിലേക്ക് തിരിയുന്നത് വിലയിൽ പ്രതിഫലിക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ. ആഗോള സാമ്പത്തിക മാന്ദ്യം ശക്തമായേക്കും എന്ന ഭീതി നിലനിൽക്കുന്നതിനാൽ സ്വർണവില പുതുവർഷം ട്രോയ്ഔൺസിന് 2000 ഡോളർ മുതൽ 4,000 ഡോളറർ വരെയായി ഉയരാമെന്ന് സ്വിസ് ഏഷ്യ കാപിറ്റൽ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ ചൂണ്ടിക്കാട്ടുന്നു.
...............................................
2022 ജനുവരി ഒന്നിന് 4545 രൂപയായിരുന്നു സ്വർണ വില ഗ്രാമിന്. പവന് 36360 രൂപയുമായിരുന്നു. അതിൽ നിന്ന്
ഗ്രാമിന് 515 രൂപയുടെയും പവന് 4120 രൂപയുടെയും വർദ്ധന രേഖപ്പെടുത്തിയാണ് സ്വർണവില പുതുവത്സരത്തിലേക്ക് കടക്കുന്നത്.
2023 ൽ സ്വർണം റെക്കാഡ് വിലയിലേക്ക് കുതിക്കുമെന്നാണ് വ്യക്തമാകുന്ന സൂചനകൾ .
അഡ്വ.എസ്.അബ്ദുൽ നാസർ, സംസ്ഥാന ട്രഷറർ,
എ.കെ.ജി. എസ്. എം.എ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |