കളമശേരി: കേരള സംസ്ഥാന പ്രൊഡക്ടിവിറ്റി കൗൺസിലിന്റെ 2022 ലെ ഉത്പാദനക്ഷമതാ അവാർഡുകൾ പ്രൊഡക്ടിവിറ്റി ഹൗസിൽ നടന്ന ചടങ്ങിൽ ഫാക്ട് സി.എം.ഡി കിഷോർ റുംഗ്ത വിതരണം ചെയ്തു. ഡയറക്ടർ എ.പി. ജോസ് ഉത്പാദനക്ഷമതാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചെയർമാൻ ഡോ.ജോർജ് സ്ലീബ അദ്ധ്യക്ഷത വഹിച്ചു. ഫാക്ട് ചീഫ് ജനറൽ മാനേജർ ഡോ. കെ. ജയചന്ദ്രൻ അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചു. വിവിധ മത്സര വിജയികൾക്കുള്ള സമ്മാനദാനം ടി.സി.സി യുടെ എം.ഡി കെ.ഹരികുമാർ നിർവഹിച്ചു.
കൊച്ചിൻ ഷിപ്പ് യാർഡ്, ബി.പി.സി.എൽ, കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ്, ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ്, മലബാർ സിമന്റ്, ബെറ്റ ഹെൽത്ത് കെയർ പ്രൊഡക്ട്സ്, ഡയമണ്ട് ഫുഡ് പ്രൊഡക്ട്സ്, ടെക്നോഫ്ളെക്സ്, റബർ പ്രൊഡക്ട്സ്, പെട്രോനെറ്റ് എൽ.എൻ.ജി, കെ.എഫ്.സി എന്നീ സ്ഥാപനങ്ങൾ വിവിധ കാറ്റഗറികളിലായി കെ.എസ്.പി.സി-ഫാക്ട് എം.കെ.കെ.നായർ സ്മാരക പ്രൊഡക്ടിവിറ്റി അവാർഡുകൾ കരസ്ഥമാക്കി.
അഡ്വ.കെ.പി.ഹരിദാസ്, എം.തോമസ് കടവൻ, എം.ടി.നിക്സൻ, ജേക്കബ് നെരോത്ത് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |