SignIn
Kerala Kaumudi Online
Thursday, 19 September 2024 5.41 AM IST

സഹകരണമേഖലയെ തകർക്കാനുള്ള ശ്രമം ചെറുക്കണം: മന്ത്രി രാധാകൃഷ്ണൻ

Increase Font Size Decrease Font Size Print Page
kerala-bank

തൃശൂർ: കേരളത്തെ സാമ്പത്തികഞെരുക്കത്തിലേക്ക് തള്ളിവിടാനുള്ള ശ്രമങ്ങളെ ചെറുക്കാൻ കേരളബാങ്ക് ഉൾപ്പെടുന്ന സഹകരണമേഖല മുന്നോട്ടുവരണമെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു. കേരളബാങ്കിനെ സംസ്ഥാനത്തെ ഒന്നാമത്തെ ബാങ്കായി ഉയർത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച 'ബി ദി നമ്പർ വൺ" കാമ്പയിന്റെ തുടർച്ചയായി മിനിസ്റ്റേഴ്‌സ് എവർറോളിംഗ് ട്രോഫി ജേതാക്കളെ കണ്ടെത്താനുള്ള 'ബി ദ് നമ്പർ വൺ ഫിനാലെ 2023" കാമ്പയിൻ പ്രഖ്യാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

2022 ഏപ്രിൽ ഒന്ന് മുതൽ 2023 മാർച്ച് 31 വരെയുള്ള കാലയളവിൽ കൈവരിക്കുന്ന നേട്ടം പരിഗണിച്ച് ബാങ്കിന്റെ മികച്ച റീജിയണൽ ഓഫീസ്, ക്രെഡിറ്റ് പ്രോസസിംഗ് സെന്റർ, ശാഖകൾ എന്നിവയ്ക്കാണ് പുരസ്കാരം സ്വന്തമാക്കാനാവുക.

സഹകരണമേഖലയെ തകർക്കാൻ ശ്രമിച്ചപ്പോഴൊക്കെ സംസ്ഥാനത്ത് കക്ഷിരാഷ്ട്രീയ ഭേദമന്യേ ഏവരും അണിനിരന്നിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. നൂറ് ശതമാനം കരുതൽ ആവശ്യമായ കുടിശിക നിർമ്മാർജനയജ്ഞമായ മിഷൻ 100 ഡെയ്‌സിന്റെ അവാർഡ് വിതരണവും മന്ത്രി നിർവഹിച്ചു.

റീജിയണൽ ഓഫീസുകളിൽ സംസ്ഥാനതലത്ത് ഒന്നാംസ്ഥാനം തൃശൂരും രണ്ടാംസ്ഥാനം കണ്ണൂരും നേടി. ജില്ലാ ക്രെഡിറ്റ് പ്രോസസിംഗ് സെന്ററുകളിൽ കണ്ണൂരിന് ഒന്നാംസ്ഥാനവും പാലക്കാടിന് രണ്ടാംസ്ഥാനവും ലഭിച്ചു. ശാഖാതലത്തിൽ കണ്ണൂർ മെയിൻശാഖ സംസ്ഥാനതലത്തിൽ ഒന്നാമതെത്തി.

ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് എം.കെ.കണ്ണൻ, ഡയറക്ടർമാരായ എ.പ്രഭാകരൻ, ഫിലിപ്പ് കുഴികുളം, ഇ.രമേശ് ബാബു, നിർമ്മലാദേവി, പുഷ്പാ ദാസ്, ബോർഡ് ഒഫ് മാനേജ്‌മെന്റ് അംഗം അഡ്വ.മാണി വിതയത്തിൽ, പി.എ.ഉമ്മർ, ബി.പി.പിള്ള, ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ പി.എസ്.രാജൻ, ചീഫ് ജനറൽ മാനേജർമാരായ കെ.സി.സഹദേവൻ, റോയ് എബ്രഹാം, എ.ആർ രാജേഷ്, തൃശൂർ റീജിയണൽ മാനേജർ ജോളി ജോൺ എന്നിവർ പങ്കെടുത്തു. ബാങ്കിന്റെ ന്യൂസ് ലൈറ്ററായ 'മഴവില്ല്" മന്ത്രി പ്രകാശനം ചെയ്തു. ബാങ്കിന്റെ സീനിയർ മാനേജർ മുതലുള്ള ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: BUSINESS, KERALABANK, BANKS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.