കൊച്ചി: ചങ്ങനാശേരി അതിരൂപതാ വൈദികനായ ഫാ. ജോസഫ് (പ്രകാശ്) മറ്റത്തിലിനെ സിറോമലബാർ സഭ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ രണ്ടാമത്തെ വൈസ് ചാൻസലറായി മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരി നിയമിച്ചു. തൃക്കൊടിത്താനം മറ്റത്തിൽ പി.എ. മാത്യുവിന്റെയും എൽസമ്മയുടെയും മകനായ ഫാ. പ്രകാശ്, കുറിച്ചി സെന്റ് തോമസ് മൈനർ സെമിനാരിയിലും മംഗലപ്പുഴ സെന്റ് ജോസഫ്‌സ് പൊന്തിഫിക്കൽ സെമിനാരിയിലുമാണ് വൈദിക പഠനം പൂർത്തിയാക്കിയത്. 2011ൽ വൈദികപട്ടം സ്വീകരിച്ചു. റോമിൽ ഉപരിപഠനം പൂർത്തിയാക്കി പുന്നമട സെന്റ് മേരീസ് ഇടവകയിൽ വികാരിയായി പ്രവർത്തിക്കുമ്പോഴാണ് പുതിയ നിയമനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |