കൊച്ചി . ഗർഭപാത്രം നീക്കംചെയ്ത യുവതിയുടെ തുടർചികിത്സയ്ക്ക് കൈക്കൂലി വാങ്ങിയതിന് അറസ്റ്റിലായ എറണാകുളം പാലക്കുഴ അർച്ചന ഭവനിൽ മായ രാജിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഒരുലക്ഷം രൂപയുടെ ബോണ്ടും തുല്യതുകയ്ക്കുള്ള രണ്ട് ആൾജാമ്യവുമാണ് മുഖ്യവ്യവസ്ഥ.
തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായ മായ രാജിനെ ഡിസംബർ 22 നാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. യുവതിയ്ക്ക് ഡിസംബർ 19ന് താക്കോൽദ്വാര ശസ്ത്രക്രിയ നടത്തിയശേഷം കൈക്കൂലി നൽകാത്തതിനാൽ മായ ഇവരെ പരിശോധിക്കാൻ തയ്യാറായില്ലെന്നാണ് പരാതി. യുവതിയുടെ ഭർത്താവിന്റെ പരാതിയിൽ വിജിലൻസ് ഒരുക്കിയ കെണിയിലാണ് ഡോക്ടർ പിടിയിലായത്. ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |