ചാത്തന്നൂർ: ദേശീയ പാതയിൽ റോഡരികിൽ നിറുത്തിയിട്ടിരുന്ന പാഴ്സൽ ലോറിയിൽ മിനിബസ് ഇടിച്ച് ഏഴ് മത്സ്യ തൊഴിലാളികൾക്ക് പരിക്കേറ്റു.ഇന്നലെ പുലർച്ചെ രണ്ടരയോടെ ദേശീയ പാതയിൽ ചാത്തന്നൂർ ഇന്ദിരാ ജംഗ്ഷന് സമീപമാണ് അപകടമുണ്ടായത്. തൂത്തൂർ നിന്നും കൊച്ചിയിലേയ്ക്ക് പോവുകയായിരുന്ന മിനിബസ് കൊല്ലം ഭാഗത്തേയ്ക്ക് പോകാൻ പാതയോരത്ത് നിറുത്തിയിട്ടിരുന്ന പാഴ്സൽ ലോറിയുടെ പിന്നിലിടിക്കുകയായിരുന്നു. കളിയിക്കാവിളയ്ക്ക് സമീപമുള്ള മിത്രപുരം തുത്തൂർ സ്വദേശികൾക്കാണ് പരിക്കേറ്റത്. ഇതിൽ ഗുരുതരമായി പരിക്കേറ്റ വിപൻ ആന്റോ എന്നയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ കാർമ്മൽ, സേവ്യർ, ക്ലീറ്റസ്, വിപിൻ, ചാർലിൻ ജോസ് എന്നിവർ പാരിപ്പള്ളി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയിലാണ്. 22 മത്സ്യ തൊഴിലാളികളാണ് മിനിബസിലുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |