തിരുവനന്തപുരം: ലൈഫ് പദ്ധതിയുടെ ഭാഗമായ മനസോടിത്തിരി മണ്ണ് പദ്ധതിയിലേക്ക് 57 സെന്റ് ഭൂമി സംഭാവന നൽകി. തൃത്താല നിയോജക മണ്ഡലത്തിലെ കക്കാട്ടിരി സ്വദേശി കുരുവെട്ടുഞാലിൽ മൊയ്തു മാനുക്കാസാണ് തൃശൂർ ദേശമംഗലത്തുള്ള ഭൂമി വിട്ടുനൽകിയത്. ഭവനരഹിതർക്ക് വീട് വയ്ക്കുന്നതിന് ഭൂമി ലഭ്യമാക്കാൻ ആവിഷ്കരിച്ച പദ്ധതിയാണ് മനസോടിത്തിരി മണ്ണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ ചേംബറിൽ നടന്ന ചടങ്ങിൽ രേഖകൾ മുഖ്യമന്ത്രി ഏറ്റുവാങ്ങി. മന്ത്രി എം.ബി.രാജേഷ്,സി.പി.എം തൃത്താല ഏരിയാ സെക്രട്ടറി ടി.പി.മുഹമ്മദ്,സി.പി.എം നേതാവ് കെ.എ.ഷംസു തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |