ന്യൂഡൽഹി: പ്രശസ്ത കൊമേഡിയൻ കുനാൽ കമ്രയ്ക്കെതിരായ കോടതി അലക്ഷ്യ കേസിൽ വാദം കേൾക്കുന്നതിൽ നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പിന്മാറി. സുപ്രീം കോടതിക്കും ജഡ്ജിമാർക്കുമെതിരായ പരാമർശങ്ങളുടെ പേരിൽ നാല് കോടതി അലക്ഷ്യ ഹർജികളാണ് കമ്രയുടെ പേരിലുള്ളത്.
റിപ്പബ്ലിക് ടി വി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്ക് ജാമ്യം അനുവദിച്ചു കൊണ്ട് 2020ൽ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ പേരിൽ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിനെ വിമർശിച്ച് കമ്ര ട്വീറ്റ് ചെയ്തതാണ് ഹർജികളിലൊന്ന്. അർണാബ് ഗോസ്വാമിക്ക് ജാമ്യം അനുവദിച്ച ബെഞ്ചിൽ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് അദ്ധ്യക്ഷനായിരുന്നതിനാലാണ് അദ്ദേഹം പിന്മാറാൻ കാരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |